കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ദിവസത്തെ വിലക്ക് സൗജന്യ പബ്ലിസിറ്റിയായി; പുതിയ നിക്ഷേപകരെ കിട്ടുമെന്ന് അസം ചാനല്‍

ഒരു ദിവസത്തെ വിലക്ക്; സൗജന്യ പബ്ലിസിറ്റി ലഭിച്ചെന്ന് അസം ചാനല്‍

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹത്തി: എന്‍ഡിടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോള്‍ സര്‍ക്കാര്‍ വിലക്ക് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അസം ചാനലായ ന്യൂസ് ടൈം അസം. ഈ ചാനലിനെ കൂടാതെ എന്‍ഡിടിവി, കേബിള്‍ വേള്‍ഡ് ടിവി എന്നിവയ്ക്ക് നവംബര്‍ 9ന് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ഇതേ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരും മറ്റും കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും പ്രതിഷേധിക്കുകയും ചെയ്തുവരവെയാണ് അസം ചാനല്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. സൗജന്യ പബ്ലിസിറ്റിയാണ് തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് ചാനല്‍ പറയുന്നു. ഇതോടെ ചാനലില്‍ പുതിയ നിക്ഷേപകരെ ലഭിക്കുമെന്ന പ്രതീക്ഷയും ഇവര്‍ പ്രകടിപ്പിച്ചു.

assam-map

സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നവംബര്‍ 9ന് ചാനല്‍ പ്രക്ഷേപണം നിര്‍ത്തിവെയ്ക്കും. എന്നാല്‍, തങ്ങളുടെ പ്രേക്ഷകരുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തോടെ വര്‍ധിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രേക്ഷകരെ ചാനലിന് ലഭിക്കും. മന്ത്രാലയത്തിന്റെ വിലക്ക് നല്ലതായാണ് തങ്ങള്‍ കരുതുന്നതെന്നും ചാനല്‍ പ്രൊഡ്യൂറായ ഉത്പാല്‍ ബാരോഹ് പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ വാര്‍ത്തയെ തുടര്‍ന്നാണ് അസം ചാനലിന് വിലക്കേര്‍പ്പെടുത്തിയത്. ലൈംഗിക പീഡനത്തിനിരയായ മൈനറായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതും മറ്റുമാണ് ചാനലിനെതിരായ നടപടിക്കിടയാക്കിയത്. 2010ല്‍ ആരംഭിച്ച ചാനല്‍ ഇപ്പോള്‍ പ്രതിദിന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. നേരത്തെ തന്നെ പല വിവാദ വിഷയങ്ങളും മാധ്യമ നിയമത്തിന് യോജിക്കാത്ത വിധത്തില്‍ പ്രക്ഷേപണം ചെയ്ത ചാനലാണിത്.

English summary
News Time Assam operator says One-day ban is free publicity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X