'ഹിമാചല്‍ ബിജെപിക്കൊപ്പം; ആംആദ്മി ശൂന്യം'; എക്‌സിറ്റ്‌പോള്‍ ഫലം ഇങ്ങനെ
ഡല്‍ഹി: എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ന്യൂസ് എക്‌സിന്റെ സര്‍വ്വേ പ്രകാരം ബിജെപിക്കാണ് ഹിമാചലില്‍ സാധ്യത. 32 സീറ്റ് മുതല്‍ 40 സീറ്റ് വരെയാണ് ബിജെപി നേടുക എന്നാണ് ന്യൂസ് എക്‌സിന്റെ സര്‍വേ ഫലം പറയുന്നത്.
കോണ്‍ഗ്രസിന് 27 സീറ്റ് മുതല്‍ 34 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം, ആംആദ്മിക്ക് ഹിമാചല്‍ പ്രദേശില്‍ ഒരുതരത്തിലുള്ള സ്വാധീനവും ചെലുത്താന്‍ സാധിക്കില്ലെന്നണ് ന്യൂസ് എക്‌സിന്റെ എക്‌സിറ്റ്‌പോള്‍ ഫലം. പൂജ്യം സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.

68 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ 66.58% പോളിങ് ആണ് രേഖപ്പെടുത്തിയത്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം. 2017ൽ 74.6 ശതമാനം ആയിരുന്നു പോളിങ്. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സജ്ജീകരിച്ചത്. ആകെ 55.74 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.












Click it and Unblock the Notifications