Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂസ് ക്ലിക്ക് വിദേശ ഫണ്ടിംഗ്: യെച്ചൂരിയുടെ സര്‍ക്കാര്‍ വസതിയിലും മാധ്യമപ്രവര്‍ത്തകരുടെ വസതിയിലും റെയ്ഡ്

ന്യൂദല്‍ഹി: വിദേശഫണ്ടിംഗുമായി ബന്ധപ്പെട്ട് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ സര്‍ക്കാര്‍ നല്‍കിയ വസതിയിലും ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരുടെ വസതിയിലും റെയ്ഡ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ദല്‍ഹി പൊലീസുമാണ് റെയ്ഡ് നടത്തുന്നത്. യെച്ചൂരിക്ക് സര്‍ക്കാര്‍ അനുവദിച്ച കാനിംഗ് റോഡിലെ വസതിയിലാണ് റെയ്ഡ് നടക്കുന്നത്. എന്നാല്‍ യെച്ചൂരി താമസിക്കുന്നത് ഇവിടെയല്ല.

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് ഇവിടെ പരിശോധന. അതേസമയം സി പി എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ ഇ മെയിലും പരിശോധിക്കുന്നുണ്ട്. മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന് പണം നല്‍കിയ അമേരിക്കന്‍ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നു എന്നാണ് ഇ ഡി പറയുന്നത്. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെ ഹൈക്കോടതി മുന്‍ ജഡ്ജിയടക്കം നൂറോളം പേര്‍ കത്തെഴുതിയിരുന്നു.

News Click

ബി ജെ പിയും ന്യൂസ് ക്ലിക്കിന് വിദേശഫണ്ടിംഗ് ഉണ്ട് എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. ചൈനയുടെ സഹായത്തോടെ, കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ഫണ്ട് നല്‍കുന്നത് എന്നായിരുന്നു ആരോപണം ഉയര്‍ന്നിരുന്നത്. പിന്നാലെ ന്യൂസ് ക്ലിക്കിന്റെ എക്‌സ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

യുഎപിഎ പ്രകാരമുള്ള കേസില്‍ ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടക്കുകയാണ്. ന്യൂസ് ക്ലിക്കില്‍ നിന്ന് ശമ്പളമോ പ്രതിഫലമോ കൈപ്പറ്റിയ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇന്നത്തെ പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. തിരച്ചില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയതായി വൃത്തങ്ങള്‍ അറിയിച്ചു.ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ ചൈനീസ് പ്രചരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നെറ്റ്വര്‍ക്കില്‍ നിന്ന് ന്യൂസ് പോര്‍ട്ടലിന് ധനസഹായം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചൈനയുമായി ബന്ധമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ന്യൂസ് പോര്‍ട്ടലിന് ഏകദേശം 38 കോടി രൂപ ലഭിച്ചതായാണ് ഇഡി പറയുന്നത്. എന്നാല്‍ ന്യൂസ്‌ക്ലിക്ക് പ്രൊമോട്ടര്‍മാര്‍ക്ക് അറസ്റ്റില്‍ നിന്ന് ദല്‍ഹി ഹൈക്കോടതി സംരക്ഷണം നല്‍കിയിട്ടുണ്ട്. നികുതി വെട്ടിപ്പ് കേസില്‍ 2021 ല്‍ ന്യൂസ് പോര്‍ട്ടലിന്റെ ഓഫീസുകളിലും ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ വസതിയിലെ റെയ്ഡുകളില്‍ പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.

എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരുടെ വീടുകളിലും ഇന്ന് രാവിലെ പരിശോധന നടന്നു. ഒരേസമയം 30 ലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടന്നതായാണ് പൊലീസ് വ്യക്തമാക്കിയത്. ദല്‍ഹിയിലെ റെയ്ഡിനോട് അനുബന്ധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ മുംബൈയിലെ വസതിയിലും പരിശോധന നടന്നതായാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+