കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുഖാരിയുടെ മരണത്തില്‍ സൈലന്റ് പ്രതിഷേധം, ബാങ്ക് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് കശ്മീര്‍ മാധ്യമങ്ങള്‍

ബുഖാരിയുടെ മരണത്തില്‍ പ്രതിഷേധവുമായി മാധ്യമങ്ങള്‍

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ ഷുജാത് ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. മാധ്യമങ്ങളാണ് പ്രതിഷേധത്തിന് വീണ്ടും കരുത്ത് പകര്‍ന്നിരിക്കുന്നത്. ഒഴിഞ്ഞ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് കൊണ്ടാണ് മാധ്യങ്ങള്‍ ഇതിനെതിരെ പ്രസിദ്ധീകരിച്ചത്. മോദി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നുണ്ടെന്ന് ആരോപണമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പ്രതിഷേധം. നേരത്തെ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളുടെ എഡിറ്റര്‍മാര്‍ മോദിയുടെ മൗനത്തിനെതിരെ രംഗത്തുവന്നിരുന്നു.

ഷുജാത് ബുഖാരിയെ പോലുള്ള ഒരാള്‍ കൊല്ലപ്പെട്ടിട്ടും മിണ്ടാതിരിക്കുന്ന പ്രധാനമന്ത്രിയുടെ മനോനില ഭയപ്പെടുത്തുന്നതാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. സംഭവത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് മാത്രമാണ് പ്രതികരിച്ചത്. ഇതിനെ ഇവര്‍ പുകഴ്ത്തുകയും ചെയ്തിരുന്നു. അതേസമയം അക്രമികളെ പിടികൂടാന്‍ ഇതുവരെ ഇന്റലിജന്‍സിനോ പോലീസിനോ സാധിച്ചിട്ടില്ല. ഇതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഗ്രേറ്റര്‍ കശ്മീര്‍

ഗ്രേറ്റര്‍ കശ്മീര്‍

പ്രമുഖ പത്രമായ ഗ്രേറ്റര്‍ കശ്മീരും ഇതില്‍ പ്രതിഷേധിച്ചിട്ടുണ്ട്. സമാന രീതിയില്‍ തന്നെയായിരുന്നു പ്രതിഷേധം. എന്‍ഡ് ഓഫ് മോദി അഫയര്‍ എന്ന ലേഖനവും ഇതേ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഷുജാതിന്റെ കൊലപാതകത്തില്‍ വിഘടനവാദി നേതാക്കളും അപലപിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളായ ലഷ്‌കറെ ത്വയ്ബയും ഹിസ്ബുള്‍ മുജാഹീദിനും കൊലപാതകത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനായി ആവശ്യപ്പടുന്ന ആരും ഇന്ത്യക്ക് ശത്രുക്കളാണെന്നും ഷുജാതിന്റെ മരണം ഇത്തരത്തില്‍ സംഭവിച്ചതാണെന്നും ലഷ്‌കര്‍ ആരോപിച്ചു.

നിശ്ശബ്ദ പ്രതിഷേധം....

നിശ്ശബ്ദ പ്രതിഷേധം....

മാധ്യമപ്രവര്‍ത്തകര്‍ എഡിറ്റോറിയല്‍ ബ്ലാങ്കായി ഇട്ടതിന് പിന്നാലെ നിശബ്ദ പ്രചാരണവും നടത്തിയിട്ടുണ്ട്. ഷുജാത് കൊല്ലപ്പെട്ട സ്ഥലം മുതല്‍ ലാല്‍ ചൗക്ക് വരെയാണ് ഇവര്‍ നിശബ്ദ പ്രതിഷേധം നടത്തിയത്. റൈസിങ് കശ്മീരിന്റെ സഹ സ്ഥാപനമായ കശ്മീര്‍ പര്‍ച്ചമിന്റെ എഡിറ്ററായ റാഷിദ് മഖ്ബൂള്‍ കൊലപാതകത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും നേരെയുണ്ടായ ആക്രമണമാണ് ഷുജാത് ബുഖാരിയുടെ കൊലപാതകമെന്ന് വിശേഷിപ്പിച്ചു. അതേസമയം വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഇവര്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

ദില്ലിയിലും പ്രതിഷേധം

ദില്ലിയിലും പ്രതിഷേധം

കശ്മീരില്‍ മാത്രമല്ല ദില്ലിയില്‍ വമ്പന്‍ ര്രതിഷേധമാണ് നടന്നത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പലരും ഷുജാതുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഇന്ത്യന്‍ മാധ്യമലോകം വലിയ ഭീഷണിയാണ് നേരിട്ട് കൊണ്ടിരിക്കുന്നതെന്നും സത്യം പറയുന്നവന്റെ ജീവന് യാതൊരു വിലയുമില്ലാതാവുകയാണെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ പറഞ്ഞു. ഇവര്‍ പോലീസിനോട് അന്വേഷണം ഊര്‍ജിതമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമികളെ ഉടന്‍ പിടികൂടുമെന്നും സൂചനയുണ്ട്.

എഡിറ്റോറിയല്‍ ബ്ലാങ്കാക്കി പ്രതിഷേധം

എഡിറ്റോറിയല്‍ ബ്ലാങ്കാക്കി പ്രതിഷേധം

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധിക്കെതിരെ മാധ്യമങ്ങള്‍ നടത്തിയ രീതിയാണ് കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. ഷുജാതിന്റെ കൊലയില്‍ പ്രതിഷേധിച്ച് റൈസിങ് കശ്മീരാണ് ആദ്യം എഡിറ്റോറിയല്‍ ബ്ലാങ്കായിട്ട് പ്രസിദ്ധീകരിച്ച്. റൈസിങ് കശ്മീര്‍ പത്രത്തിലായിരുന്നു ഷുജാത് ജോലി ചെയ്തിരുന്നത്. എഡിറ്റോറിയല്‍ പേജില്‍ കളക്ടീവ് ലോസ് എന്ന പേരില്‍ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ കശ്മീരിലെ രക്ത ചൊരിച്ചില്‍ അവസാനിക്കുക എന്നൊരു ലേഖനവും കൂടിയുണ്ട് ഇതില്‍.

കശ്മീര്‍ ടൈംസ്....

കശ്മീര്‍ ടൈംസ്....

കശ്മീര്‍ ടൈംസും കശ്മീര്‍ റീഡറുമായി എഡിറ്റോറിയല്‍ ബ്ലാങ്കായി പ്രസിദ്ധീകരിച്ച മറ്റ് രണ്ട് പത്രങ്ങള്‍. ഇതിന്റെ പത്രാധിപരൊക്കെ ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചതാണ്. എന്നാല്‍ പ്രധാനമന്ത്രി ഇതിനോടൊന്നും അനുകൂലമായിട്ടല്ല പ്രതികരിച്ചത്. അദ്ദേഹം ഇപ്പോഴും ഷുജാതിന്റെ മരണത്തില്‍ പ്രതികരിച്ചിട്ട് പോലുമില്ല. ഇന്ത്യ-പാക് സമാധാനത്തിനായി വളരെയധികം പ്രയത്‌നിച്ച വ്യക്തിയാണ് അദ്ദേഹം. സര്‍ക്കാരിന്റെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അംഗീകരിക്കുന്നുമുണ്ട്. എന്നിട്ടും പ്രതികരിക്കാത്തത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പോലും വിമര്‍ശനമേറ്റ് വാങ്ങുന്നതിന് കാരണമായിരുന്നു.

വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്!വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്!

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കില്ല.... രാജി ആഘോഷിക്കുന്നുമില്ല, തിരഞ്ഞെടുപ്പ് വേണമെന്ന് ഒമര്‍ അബ്ദുള്ള കശ്മീരില്‍ സര്‍ക്കാരുണ്ടാക്കില്ല.... രാജി ആഘോഷിക്കുന്നുമില്ല, തിരഞ്ഞെടുപ്പ് വേണമെന്ന് ഒമര്‍ അബ്ദുള്ള

English summary
Newspapers publish blank editorials in protest against Shujaat Bukharis killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X