'പൂച്ച പുറത്തു ചാടി..മോദി സർക്കാർ പാർലമെന്റിനേയും സുപ്രീം കോടതിയേും തെറ്റിധരിപ്പിച്ചു';ബ്രിട്ടാസ്
കൊച്ചി; ഇസ്രായേൽ നിർമ്മിതമായ പെഗാസസ് ചാരസോഫ്റ്റ്വെയർ ഇന്ത്യ വാങ്ങിയെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പ്രതികരിച്ച് എംപി ജോൺ ബ്രിട്ടാസ്. സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചുവെന്ന കാര്യം വ്യക്തമായിരിക്കുയാണെന്ന് ബ്രിട്ടാസ് പറഞ്ഞു. സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് രവീന്ദ്രനും ഉന്നതതല സമിതിയും രണ്ട് ദിവസം മുൻപാണ് പെഗാസസ് വിഷയത്തിൽ തന്റെ മൊഴി രേഖപ്പെടുത്തിയത്. ഇത്രയും പൊടുന്നനെ ഇത്തരമൊരു ആധികാരിക വെളിപ്പെടുത്തൽ ഈ വിഷയത്തിൽ പ്രതീക്ഷിച്ചിരുന്നില്ലെന്നും ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

എംപിയുടെ വാക്കുകൾ ഇങ്ങനെ-അങ്ങിനെ പൂച്ച പുറത്തു ചാടുന്നു .... ഐതിഹാസികമെന്നു ഭരണകക്ഷി വിശേഷിപ്പിച്ച പ്രധാനമന്ത്രി മോദിയുടെ 2017 ലെ ഇസ്രായേൽ സന്ദർശനത്തിലാണ് പെഗാസസ് സ്പൈവെയർ വാങ്ങാൻ തീരുമാനമായതെന്ന് ന്യൂയോർക് ടൈംസ് വെളിപ്പെടുത്തുന്നു. ഒരു വർഷത്തെ അന്വേഷണത്തിന് ശേഷമാണ് ഈ കണ്ടെത്തൽ.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ ആശ്ലേഷിച്ചശേഷം കടൽ തീരത്തുകൂടി മോദി നടക്കുന്ന രംഗം ടെലിവിഷനുകളുടെ പ്രൈം ടൈമിലെ പ്രധാനപ്പെട്ട വിഭവം ആയിരുന്നു. 14000 കോടി രൂപയുടെ ആയുധ കരാറാണ് അന്ന് ഒപ്പു വെച്ചത്. മിസ്സൈലുകൾക്കൊപ്പം ജനങ്ങളുടെ സ്വകാര്യതയിലേക്ക് പ്രവേശിച്ചു എല്ലാ വിവരങ്ങളും അപഹരിക്കാനുള്ള ചാര സോഫ്റ്റ്‌വെയർ പെഗാസസും ഇതിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തൽ. ന്യൂയോർക് ടൈംസിന്റെ കണ്ടെത്തൽ ഡൽഹി ഇന്ത്യൻ എക്സ്പ്രസ്സ് പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്.
സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് രവീന്ദ്രനും ഉന്നതതല സമിതിയും രണ്ട് ദിവസം മുൻപാണ് പെഗാസസ് വിഷയത്തിൽ എന്റെ മൊഴി രേഖപ്പെടുത്തിയത്. ഇത്രയും പൊടുന്നനെ ഇത്തരമൊരു ആധികാരിക വെളിപ്പെടുത്തൽ ഈ വിഷയത്തിൽ ഞാൻ നിനച്ചിരുന്നില്ല.
സുപ്രീം കോടതിയെയും പാർലമെന്റിനെയും മോദി സർക്കാർ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തമായിരിക്കുന്നു, പോസ്റ്റിൽ ബ്രിട്ടാസ് പറഞ്ഞു.
ചാര സോഫ്റ്റ്വേര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയ വ്യക്തികളിൽ ഒരാൾ ജോൺ ബ്രിട്ടാസാണ്. . വിവരം ചോര്‍ത്തിയത് കേന്ദ്ര സര്‍ക്കാരാണെങ്കിലും വിദേശ ഏജന്‍സിയാണെങ്കിലും അന്വേഷിച്ച് കണ്ടെത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. സര്‍ക്കാരാണ് അത് ചെയ്തതെങ്കില്‍ അനധികൃതമായാണ് നടത്തിയത്. വിദേശ ഏജന്‍സിയാണെങ്കില്‍ ബാഹ്യശക്തിയുടെ ഇടപെടലായിക്കണ്ട് അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Recommended Video
ഇസ്രായേലുമായുള്ള വലിയ ആയുധ ഇടപാടിന്റെ ഭാഗമായി 2017 ലാണ് ഇന്ത്യ സോഫ്റ്റ്വെർ വാങ്ങിയതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്. 13,000 കോടിയുടെ (2 ബില്യൺ ഡോളർ) സൈനിക കരാറിൽ ഉൾപ്പെടുത്തിയാണ് സോഫ്റ്റ്വെയർ ഇന്ത്യ സ്വന്തമാക്കിയത്. 2017 ജൂലായില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ആയുധ കരാര്‍ ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ ഉണ്ട്.












Click it and Unblock the Notifications