കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയും ബംഗാളും പിടിക്കുമെന്നുറപ്പ്... കേരളമോ? ബിജെപി തന്ത്രം ഇങ്ങനെയെന്ന് അമിത് ഷാ

Google Oneindia Malayalam News

ഹൈദരാബാദ്: അടുത്ത 30 മുതല്‍ 40 വര്‍ഷം വരെ ബി ജെ പിയുടെ യുഗമാണെന്നും ഇന്ത്യ ഒരു 'വിശ്വ ഗുരു' ആകുമെന്നും മുതിര്‍ന്ന ബി ജെ പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം.

'വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം' എന്നീ ഏറ്റവും വലിയ പാപങ്ങളാണ് വര്‍ഷങ്ങളായി രാജ്യം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമാണെന്നും അമിത് ഷാ പറഞ്ഞു. പാര്‍ട്ടിയുടെ വികസനത്തിന്റെയും പ്രകടനത്തിന്റെയും രാഷ്ട്രീയത്തിന് ജനങ്ങളുടെ അംഗീകാരം അടിവരയിടുന്നുവെന്നും കുടുംബവാഴ്ചയുടെ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ഷഫ്‌നയാണ്...സാരിയിലാണ്...ചുമ്മാ പൊളിക്കുകയാണ്...; വൈറല്‍ ചിത്രങ്ങള്‍

1

ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡീഷ, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബഭരണം അവസാനിപ്പിക്കുമെന്നും 2014 ല്‍ കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം ഇതുവരെ ബി ജെ പിയുടെ സ്വാധീനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും തങ്ങള്‍ അധികാരത്തിലെത്തും എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

2

ബി ജെ പിയുടെ അടുത്ത ഘട്ട വളര്‍ച്ച ദക്ഷിണേന്ത്യയില്‍ നിന്നായിരിക്കുമെന്ന് യോഗത്തില്‍ ഒരു 'കൂട്ടായ പ്രതീക്ഷയും കണ്ടെത്തലും' ഉണ്ടായിരുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കും 64 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീം കോടതി വിധി ചരിത്രപരമാണെന്നും അമിത് ഷാ സമ്മേളനത്തില്‍ പ്രശംസിച്ചു.

3

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിളിപ്പിച്ചതിന് പിന്നാലെ അരാജകത്വം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അദ്ദേഹം കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. തനിക്ക് നേരെ എറിഞ്ഞ എല്ലാ വിഷവും ശിവനെപ്പോലെ മോദി ദഹിപ്പിച്ചുവെന്ന് അമിത് ഷാ പ്രസംഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒരു കുടുംബത്തിന്റെ പാര്‍ട്ടിയായി മാറിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

4

പാര്‍ട്ടിയില്‍ പലരും ജനാധിപത്യത്തിനായി പോരാടുന്നു. പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്ന് ഭയക്കുന്നതിനാല്‍ ആഭ്യന്തര സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ ഗാന്ധി കുടുംബം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ശക്തമായ രാജ്യമാക്കി മാറ്റാന്‍ കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും 30 വര്‍ഷമെങ്കിലും ബി ജെ പി അധികാരത്തില്‍ തുടരേണ്ടതുണ്ടെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

5

അതിനിടെ, ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയ എന്‍ ഡി എയുടെ തീരുമാനം ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ എക്സിക്യൂട്ടീല്‍ പ്രശംസിച്ചു. മുര്‍മുവിന്റെ പൊതുജീവിതത്തെ മോദി പ്രശംസിച്ചാണ് സംസാരിച്ചത് എന്നാമ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മോദിയേയും അമിത് ഷായേയും കൂടാതെ കേന്ദ്രമന്ത്രിമാര്‍, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ എന്നിവര്‍ രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

6

ഹൈദരാബാദ് മാധാപുരിലെ അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം പുരോഗമിക്കുന്നത്. രാവിലെ ചേര്‍ന്ന ദേശീയ ഭാരവാഹിയോഗത്തോടെയാണ് കഴിഞ്ഞ ദിവസം ഉന്നതതലയോഗം തുടങ്ങിയത്. ബൂത്ത് തലങ്ങളില്‍ ബി ജെ പിയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നിര്‍ദേശിച്ചു. ദക്ഷിണേന്ത്യയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വിപുലമായ പരിപാടികളാണ് ബി ജെ പി പദ്ധതിയിടുന്നത്.

വരന്‍: മേയര്‍, വധു: ചീങ്കണ്ണി; വിചിത്രം ഈ വിവാഹം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍വരന്‍: മേയര്‍, വധു: ചീങ്കണ്ണി; വിചിത്രം ഈ വിവാഹം, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

English summary
next 30 to 40 years will be the era of BJP and will ruled south indian states says Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X