Get Updates
Get notified of breaking news, exclusive insights, and must-see stories!

അടുത്ത വെല്ലുവിളി തിരഞ്ഞെടുപ്പ് വാഗ്ധാനങ്ങള്‍!! ജെഡിഎസ്- കോണ്‍ഗ്രസ് ശീതയുദ്ധത്തിന് വഴിവെക്കും!

ബെംഗളൂരു: ബിജെപിയെ കര്‍ണാടകത്തില്‍ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടഞ്ഞതില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് നിര്‍ണായക പങ്കാണുള്ളത്. എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും ഡെപ്യൂട്ടി സ്പീക്കര്‍ പദവി ജെഡിഎസിനും എന്ന നിലയിലാണ് ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ.

വിശ്വാസവോട്ടെടുപ്പിന് ശേഷം മന്ത്രിമാരെ നിര്‍ണയിക്കുമെങ്കിലും തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളാണ് ഇരുകൂട്ടര്‍ക്കും തിരിച്ചടിയാവുക. മെയ് 24ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് ശേഷമാണ് ഇരു പാര്‍ട്ടിയില്‍‌ നിന്നും മന്ത്രിമാരെ നിര്‍ണയിക്കുക. 34 മന്ത്രിമാരില്‍ 22 എണ്ണം കോണ്‍ഗ്രസിനും 12 എണ്ണം ജെഡിഎസിനും സംഭാവന ചെയ്യാന്‍ സാധിക്കും. മുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പെടെ ആയിരിക്കും ജെഡിഎസിന് 12 മന്ത്രിമാരെ സംഭാവന ചെയ്യാന്‍ സാധിക്കുക. മെയ് 24ലെ വിശ്വാസ വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഇരു പാര്‍ട്ടികള്‍ക്കും വെല്ലുവിളി ഉയര്‍ത്തുക തിരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ടുവച്ച വാഗ്ധാനങ്ങള്‍ തന്നെയായിരിക്കും.

congress-jds

കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതും കാവേരി പ്രശ്നം പരിഹരിക്കുന്നതുമുള്‍പ്പെടെ ഇരു പാര്‍ട്ടികളും വ്യത്യസ്ത വാഗ്ധാനങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ജെഡിഎസ് ആണ് കാര്‍ഷിക വായ്പ സംബന്ധിച്ച വാഗ്ദാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ളത്. എല്ലാത്തരം കാര്‍ഷിക വായ്പകളും എഴുതിത്തള്ളുമെന്നാണ് ജെഡിഎസ് നല്‍കിയ വാഗ്ധാനം. കോ ഓപ്പറേറ്റീവ് ബാങ്കുകളില്‍ നിന്ന് എടുത്തിട്ടുള്ള 50,000 രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പ്രകടന പത്രികയില്‍ മുന്നോട്ടുവച്ചിട്ടുള്ള വാഗ്ധാനം.

ആന്റി കറപ്ഷന്‍ ബ്യൂറോ സ്ഥാപിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ ചോദ്യം ചെയ്ത് നേരത്തെ ജെഡിഎസ് രംഗത്തെത്തിയിരുന്നു. അഴിമതിയെക്കുറിച്ചുള്ള പരാതികള്‍ ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് ജെഡിഎസ് ആരോപിക്കുന്നത്. ലോകായുക്ത സ്വതന്ത്ര സംഘടനയാണെന്നിരിക്കെ എസിബി സര്‍ക്കാരിന് കീഴിലാണ് വരിക. ക്യാന്റീന്‍ യുദ്ധവും ഇരു പാര്‍ട്ടികള്‍ക്കിടയിലും വരാന്‍ സാധ്യതയുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ദിരാ ക്യാന്റീനുകള്‍ ആരംഭിച്ചിട്ടുണ്ട്. അപ്പാജി ക്യാന്റീനുകള്‍ ആരംഭിക്കുമെന്നാണ് ജെഡിഎസ് ചൂണ്ടിക്കാണിക്കുന്നത്. ജാതി സെന്‍സസ് നടത്തുന്നതാണ് ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാവുന്ന മറ്റൊരു നീക്കം. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ഈ നീക്കത്തെ ജെഡിഎസ് ശക്തമായി എതിര്‍ത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+