Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി എൻസിപിയിൽ നിന്നായിരിക്കും; അവകാശവാദവുമായി ധനഞ്ജയ് മുണ്ടെ

ഔറംഗബാദ്: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്നായിരിക്കുമെന്ന് അവകാശപ്പെട്ട് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവ് ധനഞ്ജയ് മുണ്ടെ. ശനിയാഴ്ച പർഭാനി നഗരത്തിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കവേയാണ് മുണ്ടെ ഇക്കാര്യം പറഞ്ഞത്. ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എം‌വി‌എ) സർക്കാരിൽ സാമൂഹിക നീതി വകുപ്പ് അഭിമാനകരമായി മാറിയത് തന്റെ പരിശ്രമങ്ങൾ കൊണ്ടാണെന്നും മുണ്ടെ കൂട്ടിച്ചേർത്തു.

"അടുത്ത മുഖ്യമന്ത്രി ആരായാലും അവൻ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ നിന്നായിരിക്കും. സംസ്ഥാനത്തെ സാമൂഹ്യനീതി പോർട്ട്‌ഫോളിയോ ഞങ്ങളുടെ പക്കലുണ്ട്. ഈ വകുപ്പ് വളരെയധികം പ്രശസ്തി നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പരിശോധിച്ചാൽ മനസിലാക്കാം." മുണ്ടെ പറഞ്ഞു. മുമ്പ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ കാര്യക്ഷമമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ധനഞ്ജയ് മുണ്ടെ കൂട്ടിച്ചേർത്തു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ഭരണത്തിലെ പ്രധാന ഘടകമാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി. കഴിഞ്ഞ മാസം ഇവർ അധികാരത്തിൽ രണ്ടര വർഷം പൂർത്തിയാക്കിയിരുന്നു.

dhananjay-munde

ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ധനകാര്യ വകുപ്പും സംസ്ഥാന സർക്കാരിലെ ആഭ്യന്തര വകുപ്പും എൻസിപിയുടെ കൈവശമാണ്. നിലവിൽ 288 സീറ്റുകളുള്ള മഹാരാഷ്ട്ര നിയമസഭയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് 169 സീറ്റുകളാണ് ഉള്ളത്. ശിവസേനക്ക് 56 സീറ്റ്, എൻസിപിക്ക് 53 സീറ്റ്, കോൺ ഗ്രസിന് 44 സീറ്റ് എന്നിങ്ങനെയാണ് സീറ്റിന്റെ എണ്ണം. സഖ്യത്തിലെ മറ്റ് ചെറിയപാർട്ടികളും സ്വതന്ത്രരും ചേർന്ന് 16 സീറ്റുകൾ വേറെയുമുണ്ട്. അതേ സമയം ഏറ്റവും കൂടുതൽ സീറ്റുകൾ കൈവശമുള്ള ബിജെപി സംസ്ഥാനത്ത് പ്രതിപക്ഷത്താണ് ഇരിക്കുന്നത്. 106 സീറ്റുകളാണ് ഇവിടെ ബിജെപിക്ക് മാത്രം സ്വന്തമായി ഉള്ളത്. പക്ഷെ സർക്കാർ രൂപികരിക്കുന്ന കാര്യത്തിൽ ബിജെപി പരാജയപ്പെട്ടിരുന്നു.

വേദിയിലും കൈകോര്‍ത്ത്...; ഒരുമിച്ച് പാടിയും ആടിയും ഗോപി സുന്ദറും അമൃതയും

അതേ സമയം മഹാ വികാസ് അഘാഡി എന്ന സഖ്യം അഞ്ച് വർഷത്തേക്ക് മാത്രം വേണ്ടി രൂപികരിച്ച സഖ്യമാണെന്ന് നേരത്തെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടൊലെ പറഞ്ഞിരുന്നു. ഈ സഖ്യം ഒരിക്കലും സ്ഥിരം സംവിധാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് തടയാൻ വേണ്ടി മാത്രമാണ് സഖ്യം രൂപികരിച്ചത്. എന്‍.സി.പി., കോണ്‍ഗ്രസ്, ശിവസേന, ബി.ജെ.പി. പാര്‍ട്ടികളെല്ലാം കഴിഞ്ഞ കാലങ്ങളില്‍ സ്വതന്ത്രമായി തന്നെയാണ് മത്സരിച്ചിട്ടുള്ളത്. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്ന വിഷയത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ബി.ജെ.പിയുമായുള്ള സഖ്യത്തില്‍ നിന്ന് സേന വേര്‍പിരിഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+