അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ ദളിത് വിഭാഗ നേതാവ്? പ്രവര്‍ത്തക സമിതി ഉടന്‍
ദില്ലി: അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ തന്റെ രാജിക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ രാഹുലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അവസാന അടവെന്ന വണ്ണം നേതാക്കള്‍ പലരും രാജിവെച്ചെങ്കിലും തന്റെ തിരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചെങ്കിലും പുതിയ അധ്യക്ഷന്‍ വരട്ടേയെന്ന് രാഹുല്‍ തീര്‍ത്ത് പറഞ്ഞ് കഴിഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ തിരുമാനം കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇനി പുതിയ അധ്യക്ഷനെ കണ്ടെത്തുകയെന്ന ഭാരിച്ച ചുമതലയാണ് നേതൃത്വത്തിനുള്ളത്. രാഹുലിന്റെ നിലപാട് അന്തിമമാണെന്ന് ഉറപ്പായതോടെ അധ്യക്ഷ സ്ഥാനത്തേക്ക് കൂടുതല്‍ പേരുകള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്. ഈ രണ്ട് പേരുകളാണ് പ്രധാനമായും ഉയരുന്നത്. വിശദാംശങ്ങളിലേക്ക്

സമ്മര്‍ദ്ദ തന്ത്രം
അധ്യക്ഷ സ്ഥാനം ഒഴിയാതിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് മേല്‍ പലവിധ സമ്മര്‍ദ്ദ തന്ത്രങ്ങളാണ് നേതാക്കള്‍ പയറ്റിയത്. രാജിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന നേതാക്കളെ രാഹുല്‍ മുന്‍പ് കുറ്റപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഹുലിന് പിന്തുണ അര്‍പ്പിച്ചും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തും 200 ഓളം നേതാക്കളാണ് പാര്‍ട്ടിയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ചത്. കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു.

വഴങ്ങാതെ രാഹുല്‍
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍സിംഗ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. രാജി തിരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന് തങ്ങള്‍ പാര്‍ട്ടി പദവികള്‍ ഒഴിയാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ അറിയിച്ചു. തന്റെ മുഖ്യമന്ത്രി സ്ഥാനം പോലും രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യോഗത്തില്‍ പറഞ്ഞെങ്കിലും രാഹുല്‍ തന്റെ നിലപാടില്‍ നിന്ന് പിന്നോട്ട് പോയില്ല.

തെറ്റായ സന്ദേശം
മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയിലെ പ്രശ്നങ്ങല്‍ എത്രയും പെട്ടെന്ന് കോണ്‍ഗ്രസിന് പരിഹരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇനി പുതിയ അധ്യക്ഷനെ തേടുകയാണ് നേതൃത്വം. അങ്ങനെയെങ്കില്‍ 21 വര്‍ഷത്തിനിപ്പുറം ആദ്യമായിട്ടാകും കോണ്‍ഗ്രസിനെ നയിക്കാന്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ എത്തുന്നത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. സോണിയാ ഗാന്ധിയുടെ വിശ്വസ്തനായ നേതാവ് എന്നതും ഗെഹ്ലോട്ടിന്റെ പേര് സജീവമാകാന്‍ കാരണമായി. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി പരസ്യമായി വിമര്‍ശിച്ച നേതാവിനെ അധ്യക്ഷനാക്കുന്നത് തെറ്റായ സന്ദേശമാകുമെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

സുശീല്‍ കുമാര്‍ ഷിന്‍ഡെ
മാത്രമല്ല ഗെഹ്ലോട്ടിന്റെ നിയമനം പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിഭാഗീതയ്ക്കും വഴിവെച്ചേക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ മറ്റ് രണ്ട് പേരുകള്‍ കൂടി നേതൃത്വം പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടേയും മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖേയുടേയും പേരുകളാണ് സജീവമായിരിക്കുന്നത്.
അടുത്ത അധ്യക്ഷന്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരായിരിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ദളിത് കുടുംബത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പേരിനാണ് മുന്‍തൂക്കം.

വിശ്വസ്തന്
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ നേതാവാണ് ഷിന്‍ഡെ. 1971 ലാണ് ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേരുന്നത്. 1974 ല്‍ തന്നെ അദ്ദേഹം കാര്‍മല അസംബ്ലി സീറ്റില്‍ നിന്നും ജയിച്ച് നിയമസഭാംഗമായി. ഇന്ദിരാഗാന്ധിക്കൊപ്പം പ്രവര്‍ത്തിച്ച പരിചയവും ഷിന്‍ഡെയ്ക്കുണ്ട്. 2012-14 ല്‍ മന്മോഹന് സിങ്ങ് മന്ത്രിസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മറ്റ് പേരുകള്‍
ലോക്സഭ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുടെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിലെ തോല്‍വി ചൂണ്ടിക്കാട്ടി എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. എകെ ആന്റണി, ജനാര്ധന് ദ്വിവേദി, മുകുള്‍ വാസ്നിക് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ആര് പുതിയ അധ്യക്ഷനായാലും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളേണ്ടത്. പ്രവര്‍ത്തക സമിതി ഉടന്‍ തന്നെ ചേരുമെന്നാണ് വിവരം.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു












Click it and Unblock the Notifications