കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര്? രാഹുല്‍ ഗാന്ധി തുറന്നുപറയുന്നു... നടപടികളില്‍ താന്‍ ഇടപെടില്ല

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജിവെച്ചത് അപ്രതീക്ഷിതമായിരുന്നു. രാജി സ്വീകരിക്കാതിരുന്ന ദേശീയ നിര്‍വാഹക സമിതി, രാഹുല്‍ രാജിവെക്കരുതെന്നും പദവിയില്‍ തുടരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം പിന്‍മാറിയില്ല. ഇപ്പോഴും പറയുന്നത് രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന എന്നാണ്.

അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ ആര് എന്ന ചോദ്യം ഈ വേളയില്‍ പ്രസക്തമാണ്. രാഹുല്‍ ഗാന്ധിയോട് തന്നെ ചോദിച്ചു പ്രതികരണം. എന്‍ഡിടിവിയോട് രാഹുല്‍ ഗാന്ധി ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നു. അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ പാര്‍ട്ടി തന്നെ തീരുമാനമെടുക്കുമെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്. കൂടെ ചില കാര്യങ്ങള്‍ കൂടി അദ്ദേഹം ചേര്‍ത്തുപറയുകയും ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ.....

 തനിക്കൊപ്പം നിന്നില്ല

തനിക്കൊപ്പം നിന്നില്ല

മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തനിക്കൊപ്പം നിന്നില്ല എന്നാണ് രാഹുല്‍ ദേശീയ നിര്‍വാഹസമിതി യോഗത്തില്‍ തുറന്നടിച്ചത്. നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ഉന്നത നേതാക്കള്‍ വേണ്ടത്ര പിന്തുണ നല്‍കിയില്ല. തന്റെ സഹോദരന്‍ മാത്രമേ കളത്തിലുണ്ടായിരുന്നുള്ളൂവെന്ന് പ്രിയങ്കാ ഗാന്ധിയും ഒരുവേള പറഞ്ഞിരുന്നു.

രാജിയില്‍ ഉറച്ച് രാഹുല്‍

രാജിയില്‍ ഉറച്ച് രാഹുല്‍

രാജി തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ രാഹുല്‍ ഗാന്ധിയോട് എല്ലാ നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ അഹ്മദ് പട്ടേല്‍, എകെ ആന്റണി തുടങ്ങിയവര്‍ നേരിട്ട് രാഹുലിനെ കണ്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹം രാജി തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു.

 താന്‍ ഇടപെടുന്നില്ല

താന്‍ ഇടപെടുന്നില്ല

ഈ സാഹചര്യത്തിലാണ് എന്‍ഡിടിവി രാഹുല്‍ ഗാന്ധിയുടെ പ്രതികരണം തേടിയത്. ആരാണ് അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍. നടപടികള്‍ തുടങ്ങിയോ... തുടങ്ങിയ കാര്യമാണ് തിരക്കിയത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന നടപടികളില്‍ താന്‍ ഇടപെടുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

വിശ്വാസ്യതയെ ബാധിക്കും

വിശ്വാസ്യതയെ ബാധിക്കും

അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് ആരാണെന്ന പാര്‍ട്ടി തീരുമാനിക്കും. ഇക്കാര്യത്തില്‍ താന്‍ ഇടപെടുന്നില്ല. ഇടപെട്ടാല്‍ നടപടികളുടെ വിശ്വാസ്യതയെ ബാധിക്കും. ഒരു സംവിധാനം നിലവിലുണ്ട്. അതിന്റെ വിശ്വാസ്യത പ്രധാനമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അശോക് ഗെഹ്ലോട്ട് അധ്യക്ഷനായേക്കും

അശോക് ഗെഹ്ലോട്ട് അധ്യക്ഷനായേക്കും

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെഹ്ലോട്ടിനോട് ഇക്കാര്യം പാര്‍ട്ടി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ അദ്ദേഹം രാജസ്ഥാന്‍ മുഖ്യമന്ത്രി പദവി രാജിവെക്കും. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 ദയനീയ പ്രകടനം

ദയനീയ പ്രകടനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. മൊത്തം 52 സീറ്റുകള്‍ മാത്രമാണ് നേടാനായത്. രാഹുല്‍ ഗാന്ധി തന്റെ സിറ്റിങ് മണ്ഡലമായ അമേഠിയില്‍ പരാജയപ്പെട്ടു. ബിജെപി നേതാവ് സ്മൃതി ഇറാനിയാണ് അവിടെ ജയിച്ചത്. ദേശീയ തലത്തില്‍ മറ്റു പ്രമുഖ നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പോലെ പ്രചാരണത്തില്‍ മുന്നില്‍ നിന്നില്ല എന്നാണ് പാര്‍ട്ടി യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം. ദേശീയ അധ്യക്ഷ പദവി ഒഴിഞ്ഞാലും കോണ്‍ഗ്രസിന്റെ മുന്‍നിര പ്രവര്‍ത്തനത്തിലുണ്ടാകുമെന്നും ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സഞ്ജീവ് ഭട്ടിന് ജീവപര്യന്തം; അദ്വാനിയുടെ രഥയാത്രയ്ക്കിടെ കലാപം, കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച കേസ്സഞ്ജീവ് ഭട്ടിന് ജീവപര്യന്തം; അദ്വാനിയുടെ രഥയാത്രയ്ക്കിടെ കലാപം, കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച കേസ്

English summary
Next Congress President? Rahul Gandhi response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X