ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച യുദ്ധകളത്തില്‍ ! പൊട്ടിത്തെറിച്ച് ഗൗതം ഗംഭീര്‍
Recommended Video

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ പ്രതികരണവുമായി ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍. തന്‍റെ ട്വിറ്ററിലൂടെയാണ് ഗംഭീര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ചത്. സഹിച്ചത് മതി, ഇനി ഭീകരവാദികളുമായി ചര്‍ച്ച നടത്താം, പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താം. പക്ഷേ അത് മേശയ്ക്ക് ചുറ്റും ഇരുന്നല്ല, മറിച്ച് അത് യുദ്ധക്കളത്തില്‍ ആവണം' ഗംഭീര്‍ പൊട്ടിത്തെറിച്ചു.

നേരത്തേ തന്നെ സൈന്യത്തിനെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ ശക്തമായി പ്രതികരിക്കാറുള്ള ക്രിക്കറ്റ് താരമാണ് ഗൗതം ഗംഭീര്‍. ക്രിക്കറ്റര്‍ ആകുന്നതിനേക്കാള്‍ താന്‍ ഒരു ജവാന്‍ ആകാനാണ് ആഗ്രഹിച്ചിരുന്നതെന്ന് ഗൗതം ഗംഭീര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.
ഭീകരാക്രമണത്തില്‍ 40 സൈനീകരുടെ ജീവനാണ് നഷ്ടമായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് 2547 ജവാന്മാരുമായിപ്പോയ വാഹന വ്യൂഹത്തിന് നേരെ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നേകാലോടെ ഭീകരര്‍ ചാവേറാക്രമണം നടത്തുകയായിരുന്നു. സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ഇടിച്ചു കയറ്റുകയായിരുന്നു.
ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് രംഗത്ത് എത്തിയിരുന്നു.അതേസമയം ചാവേറാക്രമണം നടത്തിയവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications