കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കുട്ടിന്റെ തിരിച്ചു വരവ്, രൂപത്തിലും ഭാവത്തിലും വ്യത്യാസം, 'ഹലോ' ആണ് അടുത്ത ന്യൂജെന്‍ താരം

  • By Neethu
Google Oneindia Malayalam News

മുംബൈ: ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മാതാക്കളായ ഓര്‍ക്കുട്ട് തിരിച്ചു വരുന്നു. പേരിലും രൂപത്തിലും ഭാവത്തിലും വ്യത്യാസങ്ങള്‍ വരുത്തിയാണ് പുതിയ വരവ്.

ഓര്‍ക്കുട്ടിന്റെ വിശാലമായ ലോകത്തെ സുക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്ക് കീഴടക്കിയതോടെ 2014 ല്‍ ഓര്‍ക്കുട്ട് സേവനങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ഓര്‍ക്കുട്ടിന്റെ കുടുംബത്തില്‍ നിന്നും വ്യത്യസ്തമായൊരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം ഉടലെടുത്തിരിക്കുന്നു.

orkut

ഹലോ എന്നാണ് പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റെ പേര്. ഒരേ തരത്തിലുള്ള ഇഷ്ടങ്ങളും ഹോബികളും ഉള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ഫേസ്ബുക്കുമായി മത്സരിക്കുന്നതല്ല ഹലോയുടെ ഫീച്ചറുകള്‍.

ഹലോയിലൂടെ 300 മില്യണിലധികം ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ ഹലോയ്ക്ക് സാധിക്കും. അടുത്ത ജനറേഷന്റെ ഓര്‍ക്കുട്ടായിരിക്കും ഹലോ എന്നാണ് പറയുന്നത്.

ഗ്രൂപ്പുകളെയും ഫാന്‍സ് ക്ലബുകളെയും ബന്ധിപ്പിക്കാന്‍ ഓര്‍ക്കുട്ടിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഒരോ ഇഷ്ടങ്ങളുള്ളവരെ ബന്ധിപ്പിക്കുകയാണ് ഹലോയുടെ ലക്ഷ്യം. ലൈക്കുകളുടെ ലോകമല്ല, ലൗവിന്റെ ലോകമാണ് ഹലോ തുറന്ന് വെയ്ക്കുന്നത്.

English summary
The new interest-based website, dubbed Hello, has been conceptualised differently with an aim to connect people who share similar interests and hobbies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X