ഇന്ത്യന്‍ പ്രസിഡന്റ്...ബിജെപിയെ വീഴ്ത്താന്‍ പ്രതിപക്ഷത്തിന്റെ തുറുപ്പുചീട്ട്!! ആ പേര് ഉടനറിയാം!!

  • Written By:
Subscribe to Oneindia Malayalam

ല്ലി: ഇന്ത്യയുടെ അടുത്ത പ്രസിഡന്റ് ആരാവുമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കവെ അണിയറയില്‍ പ്രതിപക്ഷത്തിന്റെ രഹസ്യനീക്കം. ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ വീഴ്ത്താന്‍ മിടുക്കുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള തിരക്കിലാണ് പ്രതിപക്ഷം. ജൂലൈയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ബാര്‍ കോഴക്കേസില്‍ മാണിക്കു രക്ഷയില്ല!! എല്ലാത്തിനും തെളിവുണ്ട്!! കാത്തിരിക്കുന്നത്...

സർക്കാരിനെ അട്ടിമറിക്കാൻ കെഎം മാണി ഗൂഢാലോചന നടത്തി..!!! മാണിയെ മുഖ്യമന്ത്രിയാക്കും...!!!

വെള്ളിയാഴ്ച പ്രഖ്യാപിക്കും

പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ പേര് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ ചര്‍ച്ചയ്ക്കു ശേഷമായിരിക്കും പേര് പുറത്തുവിടുക.

പ്രണബിനെ പിന്തുണച്ചു

ബിഹാര്‍ മുഖ്യമന്ത്രിയും ജനദാതള്‍ യുണൈറ്റഡ് ദേശീയ അധ്യക്ഷനുമായ നിതീഷ് കുമാര്‍ നിലവിലെ പ്രസിഡന്റ് പ്രണബ് മുഖര്‍ജി തന്നെ തുടരണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതേക്കുറിച്ചു ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂലൈ 14ന് അവസാനിക്കും

നിലവിലെ പ്രസിഡന്റ് പ്രണബിന്റെ കാലാവധി ജൂലൈ 14നാണ് അവസാനിക്കുന്നത്. അതിനു മുമ്പ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം.

മൂന്നു പേര്‍ പരിഗണനയില്‍

നിലവില്‍ മൂന്നു പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിപക്ഷം പരിഗണിക്കുന്നത്. ഗോപാല കൃഷ്ണ ഗാന്ധി, ശരത് യാദവ്, മീര കുമാര്‍ എന്നിവരാണ് അവര്‍. ശരത് പവാറിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും താന്‍ മല്‍സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയായിരുന്നു.

കോണ്‍ഗ്രസ് പറയുന്നത്

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം നന്നായി ആലോചിച്ച ശേഷം ഏറ്റവും മിടുക്കനായ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുകയെന്ന് കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് മേധാവി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥി

മറുഭാഗത്ത് ബിജെപിയും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്ത് എന്നിവരുടെ പേരുകള്‍ ബിജെപിയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ താന്‍ മല്‍സരിക്കാനില്ലെന്നാണ് ഭാഗവത്ത് പറഞ്ഞത്.

English summary
The opposition's candidate for the next President of India will be decided on Friday.
Please Wait while comments are loading...