മീറ്ററിടാത്ത ഓട്ടോഡ്രൈവര്‍ക്ക് യുവതി പണി കൊടുത്തു, വീഡിയോ കാണൂ...
ഹൈദരാബാദ്: ഓട്ടോ വിളിക്കുന്നു. മീറ്ററിടാന്‍ പറയുന്നു. ഡ്രൈവര്‍ വിസമ്മതിക്കുന്നു - ഇതാണ് സാഹചര്യമെങ്കില്‍ എന്ത് ചെയ്യും. എന്നോടാണ് ചോദ്യമെങ്കില്‍ ഒന്നുകില്‍ ഓട്ടോക്കാരനോട് തര്‍ക്കിക്കും. അല്ലെങ്കില്‍ ഇറങ്ങിപ്പോകും. ചിലപ്പോള്‍ ഇത് രണ്ടും നടക്കും. തര്‍ക്കിച്ച ശേഷമാകും ഇറങ്ങിപ്പോക്ക് എന്നര്‍ഥം.
എന്നാല്‍ ഹൈദരാബാദില്‍ ഒരു യുവതി ചെയ്തത് എന്താണെന്ന് നോക്കൂ. മീറ്റര്‍ ഇടാന്‍ ഡ്രൈവര്‍ വിസമ്മതിച്ചതോടെ ഓട്ടോയില്‍ കയറിയിരുന്ന് പാട്ടുപാടാന്‍ തുടങ്ങി ഈ മിടുക്കി. എനിക്ക് ഇഷ്ടം പോലെ സമയമുണ്ട് എന്നും കുറച്ച് നേരം പാട്ട് പാടി രസിപ്പിക്കാം എന്നും പറഞ്ഞായിരുന്നു ഇവരുടെ ഗാനമേള.

അനാര്‍ക്കലിയിലെയും ദില്ലിലെയും പാട്ടുകള്‍ കേട്ട് ആള്‍ ഇന്ത്യക്കാരിയാണ് എന്നൊന്നും കരുതേണ്ട. വാഷിംഗ്ടണ്‍ ഡി സിയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റെ പ്രൊഫസറാണ് കക്ഷി. പേര് ക്രിസ്റ്റിന ഫെയര്‍. ബുധനാഴ്ച രാത്രിയാണ് ഓട്ടോയിലിരുന്ന് താന്‍ നടത്തിയ ഗാനമേള ക്രിസ്റ്റിന യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്.
ഒടുവില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തോറ്റു ക്രിസ്റ്റിന ഫെയറിന്റെ പാട്ട് ജയിച്ചു. മീറ്റര്‍ ഇട്ട് ചാര്‍മിനാര്‍ വരെ പോകാന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ തയ്യാറായി. ഡ്രൈവര്‍ ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യുന്നതും മീറ്റര്‍ ഇടുന്നതുമായ ദൃശ്യങ്ങള്‍ കൂടി ഷൂട്ട് ചെയ്ത ശേഷമാണ് ഇവര്‍ അവസാനിപ്പിച്ചത്. ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ വീഡിയോ കണ്ടത്.












Click it and Unblock the Notifications