കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അടുത്ത പ്രസംഗം നിയമവും ലൈംഗിതകയും എന്ന വിഷയത്തില്‍'; രജ്ഞന്‍ ഗൊഗൊയിക്കെതിരെ മെഹുമ മൊയിത്ര

  • By News Deak
Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന രജ്ഞന്‍ ഗൊഗോയി ഈയിടെയായിരുന്നു രാജ്യസഭാംഗമായി ചുമതലയേറ്റത്. പിന്നാലെ രജ്ഞന്‍ ഗൊഗോയിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രജ്ഞന്‍ ഗൊഗോയിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഷെയിം ഓണ്‍ യൂ മുദ്രാവാക്യം വരെ ഉയര്‍ത്തി. സംഭവത്തില്‍ അധികം വൈകാതെ അവര്‍ എന്നെ സ്വാഗതം ചെയ്യുമെന്നായിരുന്നു രജ്ഞന്‍ ഗോഗോയിയുടെ പ്രതികരണം.

സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ എംപിമാരും രജ്ഞന്‍ ഗൊഗോയിക്കെതിരെ രംഗത്തെത്തിയിരുന്നു.ഇപ്പോഴിത രജ്ഞന്‍ ഗൊഗോയിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മെഹുവ മൊയിത്ര. ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെകുറിച്ച് സംസാരിക്കാന്‍ രജ്ഞന്‍ ഗൊഗോയിയെ നിയമിച്ചതിന് പിന്നാലെയായിരുന്നു എംപിയുടെ വിമര്‍ശനം.

കേരളത്തിന് ഇന്നും ആശ്വാസ ദിനം; പോസീറ്റീവ് കേസുകളില്ല; ഏഴ്‌പേര്‍ക്ക് നെഗറ്റീവ്കേരളത്തിന് ഇന്നും ആശ്വാസ ദിനം; പോസീറ്റീവ് കേസുകളില്ല; ഏഴ്‌പേര്‍ക്ക് നെഗറ്റീവ്

മുഖ്യ പ്രഭാഷകന്‍

മുഖ്യ പ്രഭാഷകന്‍

കാന്‍ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ Ensuring An Independent Judiciary Under Our Constitution Confronting the Contemporary Challenges എന്ന വിഷയത്തില്‍ സംസാരിക്കുന്ന മുഖ്യ പ്രഭാഷകനായാണ് രജ്ഞന്‍ ഗൊഗോയിയെ ക്ഷണിച്ചിരിക്കുന്നത്. മെയ് 13, 14 ദിവസങ്ങളിലായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയാണ് ഗൊഗോയിക്കൊപ്പം ഇതേ വിഷയത്തില്‍ സംസാരിക്കുന്നത്.

നിയമവും ലൈംഗികാതിക്രമവും

നിയമവും ലൈംഗികാതിക്രമവും

ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട് അദ്ദേഹം നിയമവും ലൈംഗികാതിക്രമവും എന്ന വിഷയത്തിലായിരിക്കും അടുത്തതായി സംസാരിക്കുകയെന്നായിരുന്നു മെഹുവ മൊയിത്രയുടെ വിമര്‍ശനം. ജോലി സ്ഥലങ്ങളിലെ ബലവാന്മാരായ പുരുഷന്മാരില്‍ നിന്നും ഇന്ത്യയിലെ സ്ത്രീകളെ സ്ത്രീകളെ ബോധവല്‍ക്കരിക്കേണ്ടതെങ്ങനെയാണെന്ന് അദ്ദേഹം പഠിപ്പിക്കുമെന്നും മെഹുവ ട്വീറ്റ് ചെയ്തു.

സ്ത്രീകളുടെ അവകാശം

സ്ത്രീകളുടെ അവകാശം

'ഇപ്പോള്‍ രാഷ്ട്രീയക്കാരനായ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനെ ജുഡീഷ്യല്‍ സ്വാതന്ത്യത്തെക്കുറിച്ച് സംസാരിക്കാന്‍ നിയമിച്ചിരിക്കുകയാണ്. അദ്ദേഹം അടുത്തതായി ചിലപ്പോള്‍ സംസാരിക്കുക നിയമവും ലൈംഗികതയും എന്ന വിഷയത്തെക്കുറിച്ചായിരിക്കും. ജോലി സ്ഥലത്തെ ബലവാന്മാരായ പുരുഷന്മാര്‍ക്കെതിരായ സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ബെഞ്ചില്‍ അദ്ദേഹത്തിന്റെ അനുഭവം വിലമതിക്കാനാത്തതാണ്.'മെഹുവ ട്വിറ്ററില്‍ കുറിച്ചു.

ലൈംഗികാത്രിക്രമണ പരാതി

ലൈംഗികാത്രിക്രമണ പരാതി

നേരത്തെ രജ്ഞന്‍ ഗൊഗോയിക്കെതിരെ ലൈംഗികാത്രിക്രമണ പരാതി ഉയര്‍ന്നിരുന്നു. സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരി തന്നെയായിരുന്നു അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ആഭ്യന്ത്ര അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെ നിയമിക്കുകയായിരുന്നു. വനിത ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. അന്വേഷത്തില്‍ മതിയായ തെളിവില്ലെന്ന് കാട്ടി കമ്മീഷന്‍ രജ്ഞന്‍ ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. പിന്നാലെ യുവതിയെ ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.

 മെഹുവ മൊയിത്ര

മെഹുവ മൊയിത്ര

രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയും മെഹുവ മൊയിത്ര ഇദ്ദേഹത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാജ്യസഭയില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമണകേസുകള്‍ പരാതിപ്പെടാന്‍ ഒരു കമ്മിറ്റിയുണ്ടോ, ഇല്ലെങ്കില്‍ അത് എത്രയും പെട്ടെന്ന് രൂപീകരിക്കണമെന്നുമായിരുന്നു മെഹുവയുടെ ട്വീറ്റ്.

English summary
Next topic should be on The Law and Sexual Harassment: Mahua Moitra Against Ranjan gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X