കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നു രണ്ടാംഘട്ട ഉദാരവല്‍ക്കരണം; ചെറുകിട കച്ചവടക്കാരുടെ നട്ടെല്ല് ഒടിക്കും, പ്രഖ്യാപനം ഉടന്‍

കഴിഞ്ഞ വര്‍ഷം ജൂണില്‍ മള്‍ട്ടി ബ്രാന്‍ഡ് ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വില്‍പ്പന മേഖലയയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉദാരവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് (എഫ്‌ഐപിബി) പിരിച്ചുവിട്ടു. ഇനി ഓരോ മന്ത്രാലയങ്ങള്‍ക്കും നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് സ്വന്തമായി തീരുമാനമെടുക്കാം.

കൂടുതല്‍ മേഖലകളിലേക്ക് വിദേശനിക്ഷേപം സ്വീകരിക്കാനും നേരത്തെ സ്വീകരിക്കുന്ന മേഖലകളില്‍ തോത് വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനം കഴിഞ്ഞെത്തിയാല്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

തീരുമാനങ്ങള്‍ ഇങ്ങനെ

തീരുമാനങ്ങള്‍ ഇങ്ങനെ

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് കൂടുതല്‍ മേഖലകളിലേക്ക് വിദേശനിക്ഷേപം അനുവദിക്കും. കൂടാതെ അച്ചടി മാധ്യമരംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനമായി ഉയര്‍ത്തി പ്രഖ്യാപനവുമുണ്ടാകും. നിലവില്‍ അച്ചടി മാധ്യമരംഗത്തെ വിദേശനിക്ഷേപ പരിധി 26 ശതമാനമാണ്.

ചര്‍ച്ച അന്തിമഘട്ടത്തില്‍

ചര്‍ച്ച അന്തിമഘട്ടത്തില്‍

ഉദാരവല്‍ക്കരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയം മറ്റു മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ചര്‍ച്ചകളില്‍ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് വിവരം. കേന്ദ്രസര്‍ക്കാരിലെ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം കാബിനറ്റ് നോട്ട് തയ്യാറാക്കും. അടുത്ത മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി ഇപ്പോള്‍ വിദേശ സന്ദര്‍ശനത്തിലാണ്. അതുകഴിഞ്ഞ് തിരിച്ചെത്തിയാല്‍ നടപടികള്‍ വേഗത്തിലാകും. പ്രഖ്യാപനവുമുണ്ടാകും.

അനുബന്ധ മേഖലകള്‍

അനുബന്ധ മേഖലകള്‍

ചെറുകിട കച്ചവടക്കാര്‍ക്ക് തിരിച്ചടിയാകുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ എടുക്കാന്‍ പോകുന്നത്. ഭക്ഷ്യവസ്തു മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന വിഷയത്തില്‍ നേരത്തെ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേന്ദ്ര ഭക്ഷ്യകാര്യ മന്ത്രി ഹര്‍സിമ്രാട്ട് കൗര്‍ ബാദല്‍ 'ഫുഡ് പ്ലസ്' മേഖലയില്‍ വിദേശനിക്ഷപത്തിന് പിന്തുണച്ചിട്ടുണ്ട്. ഭക്ഷ്യവസ്തു നിര്‍മാണവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളില്‍ കൂടി വിദേശനിക്ഷേപം വരുന്നത് കുത്തക കമ്പനികളുടെ താല്‍പര്യം കണക്കിലെടുത്താണ്.

കുത്തകകളുടെ ആവശ്യം

കുത്തകകളുടെ ആവശ്യം

കഴിഞ്ഞ വര്‍ഷം ജൂണില്‍ മള്‍ട്ടി ബ്രാന്‍ഡ് ഭക്ഷ്യവസ്തുക്കളുടെ ചില്ലറ വില്‍പ്പന മേഖലയയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു. രാജ്യത്ത് നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണിത്. എന്നാല്‍ ചില്ലറ വില്‍പ്പന മേഖലയിലെ ആഗോള ഭീമന്‍മാരായ വാള്‍മാര്‍ട്ടും ഫ്രഞ്ച് കമ്പനിയായ ഓച്ചന്‍ ഗ്രൂപ്പും 'ഫുഡ് പ്ലസ്' മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതാണിപ്പോള്‍ നടപ്പാക്കാന്‍ പോവുന്നത്.

അച്ചടി മാധ്യമരംഗം

അച്ചടി മാധ്യമരംഗം

അച്ചടി മാധ്യമരംഗത്തും വിദേശനിക്ഷേപം വര്‍ധിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ ഇത് 26 ശതമാനമാണ്. വാര്‍ത്താ മാധ്യമരംഗത്ത് വിദേശ കൈക്കടത്തില്‍ വരുന്നത് മല്‍സരം വര്‍ധിപ്പിക്കുമെന്നും അതേസമയം, നിലവില്‍ മാധ്യമരംഗം പുലര്‍ത്തുന്ന മാധ്യമ ധര്‍മം നശിപ്പിക്കുമെന്നും അഭിപ്രായങ്ങളുണ്ട്. 26 ശതമാനം എന്നത് 49 ആക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

രഹസ്യ തീരുമാനങ്ങള്‍

രഹസ്യ തീരുമാനങ്ങള്‍

എന്നാല്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ തന്നെ വിവരങ്ങള്‍ പുറത്തെത്തുന്നത് തുടര്‍ നടപടികളെ ബാധിക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്. നിലവില്‍ നടന്ന ചര്‍ച്ചകള്‍ക്കെല്ലാം പ്രധാനമന്ത്രിയുടെ ഓഫിസാണ് ചുക്കാന്‍ പിടിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

100 ശതമാനം നേരിട്ട്

100 ശതമാനം നേരിട്ട്

സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന രംഗത്ത് നൂറ് ശതമാനം വിദേശ നിക്ഷേപത്തിന് അനുമതിയുണ്ട്. എന്നാല്‍ 49 ശതമാനം നേരിട്ടും ബാക്കി പ്രത്യേക അനുമതിയോടെയും മാത്രമേ സാധിക്കു. സമ്പൂര്‍ണമായി തടസങ്ങളില്ലാതെ നൂറ് ശതമാനവും നേരിട്ട് നിക്ഷേപിക്കാന്‍ അനുമതി നല്‍കുന്നതിനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

കേന്ദ്രം തടസം നീക്കി

കേന്ദ്രം തടസം നീക്കി

ഈ രംഗത്തുണ്ടായിരുന്ന തടസം നീക്കുന്നതിനാണ് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് കഴിഞ്ഞാഴ്ച പിരിച്ചുവിട്ടതെന്ന് ആക്ഷേപമുണ്ട്. ബോര്‍ഡിന് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സുരക്ഷയെ ബാധിക്കുന്ന മേഖലകളിലെ നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

English summary
After abolishing the Foreign Investment Promotion Board (FIPB) last week, the Narendra Modi government is close to announcing the next big wave of liberalisation in foreign direct investment (FDI) norms. This could include allowing FDI in multi-brand retail beyond only domestic food products, putting single-brand retail FDI on automatic route in entirety and increasing the FDI limit in print media from 26% to 49%.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X