കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാസ്റ്റിക് വിഗ്രഹങ്ങള്‍ ഇനിമുതല്‍ യമുനയില്‍ ഒഴുക്കരുത്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഗംഗാ നദിക്കു പിന്നാലെ പ്ലാസ്റ്റിക് വിഗ്രഹങ്ങള്‍ ഇനിമുതല്‍ യമുനാ നദിയിലും ഒഴുക്കാന്‍ പാടില്ല. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കോ, പ്ലാസ്റ്റര്‍ ഓഫ് പാരീസോ ഉപയോഗിച്ചുള്ള വിഗ്രഹങ്ങള്‍ ഇനിമുതല്‍ നിമജ്ജനം ചെയ്യരുതെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം.

ജലത്തെ മലിനമാക്കുന്ന ഒന്നും നദിയില്‍ ഒഴിക്കാന്‍ പാടില്ല. പ്രകൃതി-സൗഹൃദ വസ്തുക്കള്‍ കൊണ്ടു നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ മാത്രമേ ഇനിമുതല്‍ യമുന നദിയില്‍ നിമജ്ജനം ചെയ്യാന്‍ പാടുള്ളൂ. ജലജീവികള്‍ക്കു ഹാനികരമാകുന്ന വസ്തുക്കള്‍ ഒഴുക്കരുതെന്ന നിര്‍ദ്ദേശമാണുള്ളത്.

ganesh-chaturti

ജസ്റ്റീസ് സ്വതന്ത്ര കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പുതിയ ഉത്തരവ് ഇറക്കിയത്. നിരോധനം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്ന സ്ഥലങ്ങള്‍ നിരീക്ഷിക്കാന്‍ ദില്ലി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോടു ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം വാരാണസിയിലെ ഗംഗാ നദിയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കുന്നതിന് അലഹബാദ് കോടതി നിരോധനം പുറപ്പെടുവിച്ചിരുന്നു. ഇത്തരം ചടങ്ങുകള്‍ക്കായി കുളങ്ങളോ, മറ്റു പ്രത്യേക സ്ഥലങ്ങളോ കണ്ടെത്തണമെന്നാണ് കോടതി പറഞ്ഞത്.

English summary
the National Green Tribunal has banned immersion of idols made from non-biodegradable material like quick-setting gypsum plaster, also known as Plaster of Paris, or plastic in the Yamuna river.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X