കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാ തീരത്ത് പ്ലാസ്റ്റിക് നിക്ഷേപിച്ചാൽ കുടുങ്ങും; ശിക്ഷ ഭീകരം, വിൽപ്പനയ്ക്കും വിലക്ക്!

  • By Desk
Google Oneindia Malayalam News

ദില്ലി: ഗംഗാ നദീ പരിസരത്ത് പ്ലാസ്റ്റിക് ഉപയോഗത്തിനും വിൽപ്പനയ്ക്കും വിലക്കേർപ്പെടുത്തി ദേശീയ ഹരിത ട്രിബ്യൂണൽ. ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതല്‍ ഉത്തരകാശി വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിക്കുന്നവരില്‍നിന്ന് അയ്യായിരം രൂപ പിഴയീടാക്കാനാണ് തീരുമാനം. പ്ലാസ്റ്റിക് നിര്‍മിതമായ കൂടുകള്‍, പാത്രങ്ങള്‍, സ്പൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിനും വില്‍പനയ്ക്കും വാങ്ങലിനും സംഭരണത്തിനുമാണ് ട്രിബ്യൂണല്‍ വിലക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഗംഗ തീരത്ത് പ്ലാസ്റ്റിക്ക് നിർമ്മിത വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുകയാണ് നിലക്കിന്റെ ലക്ഷ്യം. അതേസമയം ഗംഗാ നദിയെ മലിനമാക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമനിർമ്മാണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് പുറത്തു വന്ന റിപ്പോർട്ടുകൾ. ഗംഗ ദേശീയ നദി ബില്‍ 2017 അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികൾസ നിർമ്മിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിയമലംഘനത്തിന്റെ പട്ടികയിൽ വരും.

ജീവിക്കുന്ന അസ്തിത്വം

ജീവിക്കുന്ന അസ്തിത്വം

ഉത്തരാഘണ്ഡ് ഹൈക്കോടതി, ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യക്തിയുടെ അവകാശാധികാരങ്ങള്‍ ഗംഗാനദിക്ക് ലഭ്യമാകും. ഇതിന്റെ ഭാഗമായാണ് നദീസംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ട് നിയമനിര്‍മാണവും നടത്തുന്നത്.

ബില്ലിന്റെ കരട്

ബില്ലിന്റെ കരട്

ബില്ലിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ബില്ലിന് അന്തിമരൂപം നല്‍കുന്നതിനുമുമ്പ് മറ്റൊരു വിദഗ്ധസമിതി കരട് പരിശോധിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഗംഗാനദിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തിയിരുന്നു.

ജലസംരക്ഷിത മേഖല

ജലസംരക്ഷിത മേഖല

ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ 'ജലസംരക്ഷിത മേഖല'യായി പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്യുന്നു. ബില്‍ പാസായതിനു ശേഷം ആറുമാസത്തിനുള്ളില്‍ ഇതിനാവശ്യമായ ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും നിർദേശമുണ്ടായിരുന്നു.

മാലിന്യം തള്ളുന്നത് നിരോധിച്ച് ഉത്തരവ്

മാലിന്യം തള്ളുന്നത് നിരോധിച്ച് ഉത്തരവ്


ഗംഗയെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നദിയിലും തീരത്തും മാലിന്യം തള്ളുന്നത് നിരോധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) നേരത്തെ ഉത്തരവിറക്കിയിരുന്നു. നദീതീരത്തിന്റെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മാലിന്യം തള്ളുന്നവരില്‍നിന്നും 50000 രൂപ പിഴ ഈടാക്കാനായിരുന്നു ഉത്തരവ്. ഇതിനി പിന്നാലെയാണ് ഇപ്പോൾ പ്ലാസ്റ്റിക്ക് നിരോധിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഗംഗാശുചീകരണത്തിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ടാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇപ്പോള്‍ സര്‍ക്കാരിനു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. രിദ്വാര്‍മുതല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവ് വരെയുള്ള ഭാഗങ്ങളില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനും അഴുക്കുചാലുകള്‍ ശുചീകരിക്കാനും ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ രണ്ട് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനും ട്രിബ്യൂണൽ നിർദേശം നൽകിയിരുന്നു.

ഏറ്റവും കൂടുതൽ പോഷക നദി

ഏറ്റവും കൂടുതൽ പോഷക നദി

ഗംഗയ്ക്ക് വിഷ്ണുപാദി, മന്ദാകിനി, ഭാഗിരഥി, പാപനാശിനി, ജാഹ്നവി തുടങ്ങിയ പേരുകളുണ്ട്. ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍നിന്നാണ് ഗംഗ ഉദ്ഭവിക്കുന്നത്. ദേവപ്രയാഗ് ഗംഗോത്രി എന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ പോഷകനദികള്‍ ഉള്ളതും ഗംഗയ്ക്കാണ്. യമുനയാണ് ഗംഗയുടെ ഏറ്റവും വലിയ പോഷകനദി. 2500 കിലോമീറ്ററിലധികം നീളം ഗംഗയ്ക്കുണ്ടെന്നാണ് അനുമാനം. ജലവൈദ്യുത, ജലസേചന പദ്ധതികളാല്‍ സമ്പന്നമാണ് ഗംഗാനദി.

ഗംഗയെ ഒഴിവാക്കി ഇന്ത്യക്കൊരു ചരിത്രമില്ല

ഗംഗയെ ഒഴിവാക്കി ഇന്ത്യക്കൊരു ചരിത്രമില്ല


ഗംഗാനദിയെ ഒഴിവാക്കിക്കൊണ്ട് ഇന്ത്യക്കൊരു ചരിത്രമില്ലെന്നുതന്നെ പറയാം. ഗംഗാനദിയുടെ തീരത്തുനിന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ നാഗരികത ചിട്ടപ്പെടുത്തിയത്. ഇന്ത്യയില്‍ പണ്ടുകാലത്തുണ്ടായിരുന്ന പാടലിപുത്രം, കനൗജ്, കാറ, അലഹബാദ്, മുര്‍ഷിദാബാദ്, ബഹരംപുര്‍ എന്നീ സാമ്രാജ്യങ്ങളുടെ തലസ്ഥാനനഗരം ഗംഗയുടെ തീരത്തായിരുന്നു. ഋഗ്വേദകാലത്ത് സരസ്വതി, സിന്ധു എന്നിങ്ങനെ രണ്ടു വലിയ നദികളാണ് ഇവിടെയുണ്ടായിരുന്നത്. അന്നു ഗംഗയ്ക്ക് ഇപ്പോഴത്തെയത്രയും വലുപ്പമുണ്ടായിരുന്നില്ല. മൗര്യസാമ്രാജ്യംമുതല്‍ മുഗള്‍സാമ്രാജ്യംവരെ രൂപംകൊണ്ടത് ഗംഗയുടെ തീരങ്ങളിലായിരുന്നു.

English summary
The National Green Tribunal (NGT) on Friday imposed a complete ban on plastic items like carry bags, plates and cutlery in towns located on the banks of the River Ganga like Haridwar and Rishikesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X