രവിശങ്കറിന്റെ പരിപാടിയ്ക്ക് 5 കോടി പിഴ,പക്ഷെ പരിപാടി നടത്താന്‍ അനുവാദം!
ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ നേതൃത്തില്‍ യമുനാ തീരത്ത് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 5 കോടി പിഴ ചുമത്തി.
യമുനയുടെ തീരത്ത് സംഭവിച്ചിരിക്കുന്ന കനത്ത പരിസ്ഥിതി നാശത്തെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. പരിപാടിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. പരിപാടിയ്ക്ക് പിഴ ചുമത്തിയെങ്കിലും സമ്മേളനം നടത്തുന്നതിന് ഇപ്പോഴും തടസമില്ല.

യമുനാ തീരത്ത് സംഘടിപ്പിക്കുന്ന പരിപാടി ഏതാണ്ട് 120 കോടിയുടെ പരിസ്ഥിതി നാശമാണ് വരുത്തിനെച്ചിരിക്കുന്നത്. സംഭവത്തില്‍ ഇതേ അഭിപ്രായം തന്നെയാണ് ദില്ലി ഹൈക്കോടതിയും രേഖപ്പെടുത്തിയത്.
5 കോടി പിഴയ്ക്ക് പുറമെ 5 ലക്ഷം രൂപ ദില്ലി ഡെവലപ്മെന്റ് അതോററ്റിയിലും 1 ലക്ഷം രൂപ ദില്ലി പൊല്യൂഷന്‍ കണ്ട്രോള് കമ്മിറ്റിയിലും കെട്ടിവെയ്ക്കുന്നതിന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. 25.63 കോടി രൂപയാണ് പപിപാടിക്കായുള്ള മൊത്തം മുടക്ക് മുതല്‍. സംഭവത്തില്‍ മൂന്ന് ദിവസമായി ട്രൈബ്യൂണലില്‍ ഹിയറിങ് നടന്നുക്കൊണ്ടിരിക്കുന്നു.
ബിജെപി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതിനാലാണ് ആര്‍ട്ട് ഓഫ് ലിവിങ് ഇത്രയും വലിയ പരിപാടി അനുവാദം കൂടാതെ സംഘടിപ്പിച്ചത് എന്നും പറയുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications