കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രവിശങ്കറിന്റെ പരിപാടിയ്ക്ക് 5 കോടി പിഴ,പക്ഷെ പരിപാടി നടത്താന്‍ അനുവാദം!

  • By Neethu
Google Oneindia Malayalam News

ദില്ലി: ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്റെ നേതൃത്തില്‍ യമുനാ തീരത്ത് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സമ്മേളനത്തിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ 5 കോടി പിഴ ചുമത്തി.

യമുനയുടെ തീരത്ത് സംഭവിച്ചിരിക്കുന്ന കനത്ത പരിസ്ഥിതി നാശത്തെ തുടര്‍ന്നാണ് പിഴ ചുമത്തിയിരിക്കുന്നത്. പരിപാടിയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ സംവിധാനത്തില്‍ വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും ട്രൈബ്യൂണല്‍ പറഞ്ഞു. പരിപാടിയ്ക്ക് പിഴ ചുമത്തിയെങ്കിലും സമ്മേളനം നടത്തുന്നതിന് ഇപ്പോഴും തടസമില്ല.

17-1437140718-srisriravishankar

യമുനാ തീരത്ത് സംഘടിപ്പിക്കുന്ന പരിപാടി ഏതാണ്ട് 120 കോടിയുടെ പരിസ്ഥിതി നാശമാണ് വരുത്തിനെച്ചിരിക്കുന്നത്. സംഭവത്തില്‍ ഇതേ അഭിപ്രായം തന്നെയാണ് ദില്ലി ഹൈക്കോടതിയും രേഖപ്പെടുത്തിയത്.

5 കോടി പിഴയ്ക്ക് പുറമെ 5 ലക്ഷം രൂപ ദില്ലി ഡെവലപ്‌മെന്റ് അതോററ്റിയിലും 1 ലക്ഷം രൂപ ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയിലും കെട്ടിവെയ്ക്കുന്നതിന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. 25.63 കോടി രൂപയാണ് പപിപാടിക്കായുള്ള മൊത്തം മുടക്ക് മുതല്‍. സംഭവത്തില്‍ മൂന്ന് ദിവസമായി ട്രൈബ്യൂണലില്‍ ഹിയറിങ് നടന്നുക്കൊണ്ടിരിക്കുന്നു.

ബിജെപി സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയുള്ളതിനാലാണ് ആര്‍ട്ട് ഓഫ് ലിവിങ് ഇത്രയും വലിയ പരിപാടി അനുവാദം കൂടാതെ സംഘടിപ്പിച്ചത് എന്നും പറയുന്നു. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

English summary
Even though the National Green Tribunal (NGT) on Wednesday fined Sri Sri Ravi Shankar's Art of Living Foundation Rs 5 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X