കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കും..... ഹരിത ട്രിബ്യൂണലിന്റെ അനുമതി

Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് പ്ലാറ്റ് വീണ്ടും തുറക്കുന്നു. ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ അനുമതി നല്‍കിയിട്ടുണ്ട്. പ്ലാന്റ് അടച്ച് പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ട്രിബ്യൂണല്‍ മരവിപ്പിച്ചിട്ടുണ്ട്. അതേസമയം കമ്പനിയുടെ പരിസര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി 100 കോടിയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. കമ്പനിക്ക് പുതിയ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പ്രവര്‍ത്തനാനുമതി അടുത്ത മൂന്നാഴ്ച്ചക്കുള്ളില്‍ നല്‍കണമെന്നും ട്രിബ്യൂണ്‍ നിര്‍ദേശിച്ചു. അതേസമയം ട്രിബ്യൂണലിന്റെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു.

1

നേരത്തെ പ്ലാന്റിന്റെ പ്രവര്‍ത്തനം ഗുരുതരമായ മലിനീകരണം ഉണ്ടാക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്ലാന്റ് അടച്ച് പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും സമരം നടത്തിയിരുന്നു. ഇത് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് വെടിവെപ്പ് ഉണ്ടാവുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതേസമയം കമ്പനി അടച്ച് പൂട്ടുന്നതിന് മുമ്പ് വേദാന്ത ഗ്രൂപ്പിന്റെ ഭാഗം കേള്‍ക്കാനോ നോട്ടീസ് നല്‍കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നായിരുന്നു സമിതിയുടെ നിലപാട്. ഇന്ത്യയുടെ വാര്‍ഷിക ചെമ്പ് ഉല്‍പ്പാദനത്തിന്റെ നാല്‍പ്പത് ശതമാനവും സ്റ്റെര്‍ലൈറ്റ് ചെമ്പ് പ്ലാന്റില്‍ നിന്നാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കിയതിന് പിന്നില്‍ അഞ്ച് കാരണങ്ങള്‍... എല്ലാം തീരുമാനിച്ചത് രാഹുല്‍!!

തെലങ്കാനയില്‍ എണ്ണിയപ്പോള്‍ കിട്ടിയത് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍തെലങ്കാനയില്‍ എണ്ണിയപ്പോള്‍ കിട്ടിയത് പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍

English summary
ngt order reopening of sterlite copper plant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X