കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീമ കൊറേഗാവ് കേസ്: സാമൂഹ്യ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി അറസ്റ്റില്‍, മാവോയിസ്‌റ്റെന്ന് എന്‍ഐഎ

Google Oneindia Malayalam News

റാഞ്ചി: ഭീമ കൊറേഗാവ് കേസില്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റില്‍. എന്‍ഐഎയാണ് സ്വാമിയെ അറസ്റ്റ് ചെയതത്. ഇയാള്‍ ക്രിസ്തീയ പുരോഹിതനാണ്. സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് സംഘടനയിലെ സജീവ അംഗമാണെന്ന് എന്‍ഐഎ പറഞ്ഞു. ആദിവാസി മേഖലയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടുകയും, ഇന്ത്യ മുഴുവന്‍ അറിയപ്പെടുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനാണ് സ്റ്റാന്‍ സ്വാമി. എല്‍ഗാര്‍ പരിഷത്ത് കേസിലെ മാവോയിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായിരുന്നു സ്റ്റാന്‍ സ്വാമിയെന്ന് എന്‍ഐഎ പറഞ്ഞു.

1

ഒരിക്കല്‍ കൂടി എന്‍ഐഎയുടെ നടപടികള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുകയാണ്. നേരത്തെ വരവര റാവു അടക്കമുള്ള പ്രമുഖര്‍ക്കെതിരെ കേസ് ചുമത്തിയത് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിച്ചത് കൊണ്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എന്‍ഐഎയുടെ നിലപാട്. സ്റ്റാന്‍ സ്വാമി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും, അസോസിയേറ്റ് വഴി സ്വാമിക്ക് ഫണ്ട് ലഭിച്ചിരുന്നുവെന്നും അതിലൂടെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നുവെന്നും എന്‍ഐഎ ആരോപിക്കുന്നു. പെര്‍സിക്ക്യൂട്ടഡ് പ്രിസണേഴ്‌സ് സോളിഡാരിറ്റി കമ്മിറ്റി എന്ന സംഘടനയുടെ കണ്‍വീനറായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും എന്‍ഐഎ പറയുന്നു.

പിപിഎസ്‌സി സിപിഐ മാവോയിസ്റ്റ് സംഘടനയുടെ മുന്‍നിര സംഘടനയാണെന്ന് എന്‍ഐഎ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് സ്വാമിയെ ഓഗസ്റ്റില്‍ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ബഗൈച്ച സോഷ്യല്‍ സെന്ററിലുള്ള സ്വാമിയുടെ വീട് കഴിഞ്ഞ ദിവസമാണ് എന്‍ഐഎ റെയ്ഡ് ചെയ്തത്. പരിശോധനയില്‍ നിര്‍ണായകരേഖകള്‍ കണ്ടെത്തിയതായി എന്‍ഐഎ വ്യക്തമാക്കി. പ്രവര്‍ത്തനം ശക്തമാക്കുന്നതിനും ലഘുലേഖകളുമാണ് പിടിച്ചെടുത്തത്. എല്‍ഗാര്‍ പരിഷത്ത് കേസിലെ മറ്റ് പ്രതികളുമായി സ്വാമി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. പ്രശാന്ത് ഭൂഷണും രാമചന്ദ്ര ഗുഹയും അടക്കമുള്ളവര്‍ ഈ അറസ്റ്റിനെ വിമര്‍ശിച്ചിട്ടുണ്ട്.

ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!ബീഹാറില്‍ ബിജെപിക്ക് 71 സീറ്റില്‍ വെല്ലുവിളി,എളുപ്പമാകില്ല, 36 സീറ്റുകള്‍ കോണ്‍ഗ്രസ് സഖ്യത്തില്‍!!

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് രൂക്ഷമായിട്ടാണ് അറസ്റ്റിനോട് പ്രതികരിച്ചത്. പ്രമുഖ എന്‍ജിഒ ആണിവര്‍. നേരത്തെ ബോംബെ ഹൈക്കോടതിയില്‍ സ്റ്റാന്‍ സ്വാമി സംശയിക്കപ്പെടുന്നയാള്‍ മാത്രമാണെന്നായിരുന്നു എന്‍ഐഎ പറഞ്ഞതെന്നും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ചൂണ്ടിക്കാണിച്ചു. ബലപ്രയോഗം നടത്തിയാണ് സ്വാമിയെ കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ പലതും വളച്ചൊടിച്ചുവെന്നാണ് ആരോപണം. മുംബൈ കോടതിയില്‍ അദ്ദേഹത്തെ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര പോലീസ് 2018ലും അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ പിടിച്ചെടുക്കുകയും ചെയ്തു.

Recommended Video

cmsvideo
setback for Russia over vaccine production in India | Oneindia Malayalam

English summary
nia arrests activist stan swamy in bhima koregaon case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X