കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകര സംഘടന ഐഎസ്‌കെപിയുമായി ബന്ധം; ബെംഗളൂരുവില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: ഭീകര സംഘടനയായ ഐഎസ്‌കെപിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവ ഡോക്ടറെ എന്‍ഐഎ അറസ്റ്റ് ചെയ്തു. 28കാരനായ അബ്ദുറഹ്മാന്‍ ആണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്ന നേതൃരോഗ വിദഗ്ധനാണ് ഇദ്ദേഹം. മരുന്നുകളെ കുറിച്ചുള്ളള അറിവ് ഭീകരവാദികളെ സഹായിക്കാന്‍ ഉപയോഗിച്ചുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സ് എന്നാണ് ഐഎസ്‌കെപിയുടെ പൂര്‍ണ രൂപം.

X

പരിക്കേറ്റ ഐസിസ് ഭീകരരെ സഹായിക്കാനും ആയുധങ്ങളുമായി ബന്ധപ്പെട്ടതുമായ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നുവത്ര അബ്ദുറഹ്മാന്‍. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ബെംഗളൂരുവിലെ മൂന്നിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി. മൊബൈല്‍ ഫോണും ലാപ്‌ടോപും കണ്ടെടുത്തു. അബ്ദുറഹ്മാനെ ദില്ലി കോടതിയില്‍ ഹാജരാക്കി ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎയുടെ തീരുമാനം.

2014ല്‍ സിറിയയിലെ ഐസിസ് ക്യാംമ്പ് അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് എന്‍ഐഎ പറയുന്നു. പരിക്കേറ്റ ഐസിസുകാരെ ചികില്‍സിക്കാനായിരുന്നുവത്രെ ഇത്. ഐസിസിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ സിറിയയിലുള്ളവരുമായി ചേര്‍ന്ന് ആലോചിച്ചിരുന്നുവെന്ന് അബ്ദുറഹ്മാന്‍ സമ്മതിച്ചതായി എന്‍ഐഎ പറയുന്നു.

കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന പരീക്ഷ പാസായ ശേഷമാണ് 2017ല്‍ അബ്ദുറഹ്മാന്‍ രാമയ്യ കോളജില്‍ ചേര്‍ന്നത്. അബ്ദുറഹ്മാന്റെ കോളജിന് പുറത്തുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് കോളജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. ശേഷം പിജിയും എടുത്തു. പിന്നീടാണ് രാമയ്യ കോളജില്‍ ചേര്‍ന്നത്. 2014ലാണ് സിറിയയില്‍ പോയതെന്ന് എന്‍ഐഎ പറയുന്നു.

ദില്ലി ജാമയ നഗറില്‍ നിന്ന് കശ്മീരി ദമ്പതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം പൂനെയിലെ വിദ്യാര്‍ഥിയെയും ജിംനേഷ്യം നടത്തുന്ന വ്യക്തിയെയും അറസ്റ്റ് ചെയ്തു. ശേഷമാണ് അബ്ദുറഹ്മാനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. കശ്മീരി ദമ്പതികള്‍ക്ക് ഐഎസ്‌കെപിയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎയും ദില്ലി പോലീസും പറയുന്നത്. ഐസിസുമായി ബന്ധമുണ്ടെന്ന് കരുതുന്ന അബ്ദുല്ല ബാസിത് എന്നയാളുമായും ഇവര്‍ക്ക് പരിചയമുണ്ടെന്നാണ് വിവരം. ബാസിത് ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.

ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് വിമാനം; സൗദിക്ക് മുകളിലൂടെ... റിയാദും ഐക്യപ്പെടണമെന്ന് യുഎസ്

ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...ഖത്തര്‍ എയര്‍വേയ്‌സ് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്നു, തിരിച്ചും; നിബന്ധനകള്‍ ഇങ്ങനെ...

English summary
NIA Arrests Bengaluru Doctor for Allegedly link with ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X