Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് ഐസിസ് ഭീകരര്‍ ഹൈദരാബാദില്‍ പിടിയില്‍... രാജ്യം ഭീതിയില്‍

ഹൈദരാബാദ്: കേരളത്തില്‍ നിന്ന് 21 പേര്‍ ഐസിസില്‍ ചേര്‍ന്നതായി സംശയിക്കുന്നതിനിടെ ഹൈദരാബാദില്‍ രണ്ട് ഐസിസ് ഭീകരര്‍ പിടിയില്‍. എന്‍ഐഎ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

മുഹമ്മദ് അദാവുള്ള റഹ്മാന്‍, നൈമത്തുള്ള ഹുസൈനി എന്നിവരാണ് എന്‍ഐഎയുടെ പിടിയിലായത്. ഇന്ത്യയില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഐസിസ് അനുകൂലികളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ആ സംഭവവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അറസ്റ്റും.

ISIS

മുഹമ്മദ് അദാവുള്ള റഹ്മാന്‍ ഗൂഢാലോചനയില്‍ മുഖ്യ പങ്കാളി ആയിരുന്നു. സംഘാംഗങ്ങളെ കൂടുതല്‍ തീവ്രാശയങ്ങളിലേയ്ക്ക് നയിച്ചിരുന്നത് ഇയാളായിരുന്നു. അബൂബക്കര്‍ അല്‍ ബാഗ്ദാദിയോട് കൂറ് പുലര്‍ത്തുമെന്ന ബയാഹ് പ്രതിജ്ഞയും ഇയാള്‍ സംഘാംഗങ്ങളെ കൊണ്ട് ചെയ്യിച്ചിരുന്നു എന്നാണ് സൂചന.

അറസ്റ്റിലായ രണ്ടാമന്‍ നൈമത്തുള്ള ഹുസൈനിയും ഗൂഢോലോചനയില്‍ പങ്കാളിയായിരുന്നു. ഇയാളായിരുന്നു സംഘത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത്. ഇയാളായിരുന്നു പല ഗൂഢാലോചനകള്‍ക്കും നേതൃത്വം നല്‍കിയിരുന്നത്. ഐസിസ് സംഘത്തിന്റെ അമീര്‍ ആയിട്ടാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.

രാജ്യത്ത് വന്‍ കലാപം സൃഷ്ടിയ്ക്കാനാണ് ഐസിസ് സംഘം പദ്ധതിയിട്ടിരുന്നത്. പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പേരെ കൂടി പിടികൂടിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+