കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സംഘര്‍ഷം: പദ്ധതി പാക് സൈന്യത്തിന്റേത്, ആയുധങ്ങളും നല്‍കിയെന്ന് എന്‍ഐഎ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ സംഘര്‍ഷത്തില്‍ പാക് സൈന്യത്തിന് നിര്‍ണായക പങ്കുണ്ടെന്ന് എന്‍ഐഎയുടെ കണ്ടെത്തല്‍.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ പാക് സൈന്യത്തിന് പങ്കുണ്ടെന്ന വെളിപ്പെടുത്തലാണ് എന്‍ഐഎ നടത്തിയിട്ടുള്ളത്.

ലഷ്‌കര്‍ ത്വയ്ബയും പാകിസ്താനും തമ്മിലെന്ത്

ലഷ്‌കര്‍ ത്വയ്ബയും പാകിസ്താനും തമ്മിലെന്ത്

ബര്‍ഹാന്‍ വാനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്കിടെ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ ബഹദൂര്‍ അലി അസ്റ്റിലായിരുന്നു കഴിഞ്ഞ മാസമാണ് എന്‍ഐഎ ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കശ്മീരില്‍ ഭീകരവാദം വളര്‍ത്തുന്നതിന് വേണ്ടിയും സംഘര്‍ഷം ഉണ്ടാക്കുന്നതിനായും സൈന്യത്തിലെ മേജര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഭീകരസംഘടനകള്‍ക്ക് സഹായം ചെയ്തുനല്‍കിയതിനെക്കുറിച്ചുള്ള വിവരങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു.കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെ ആരോപിച്ചിരുന്നു. പാകിസ്താനില്‍ നിന്ന് കശ്മീരിലേക്ക് എത്തിയ ഹവാല പണത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലും ഇത് ശരിവെയ്ക്കുന്നതാണ്. എന്നാല്‍ ഇതിനെല്ലാം പിന്തുണ നല്‍കുന്നതാണ് അറസ്റ്റിലായ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്റെ വെളിപ്പെടുത്തല്‍.

ആയുധങ്ങള്‍ നല്‍കിയും വഴികാട്ടിയായും

ആയുധങ്ങള്‍ നല്‍കിയും വഴികാട്ടിയായും

ഹിസ്ബുള്‍ മുജാഹീദ്ദീന്‍, ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നീ ഭീകര സംഘടനകള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കിയും ആയുധങ്ങള്‍ നല്‍കിയും കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കിയത് പാക് സൈന്യമാണ്. ഇന്ത്യയില്‍ ഏല്‍പ്പിച്ച ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങളും പാകിസ്താന്‍ തേടിയിരുന്നു.

വെളിപ്പെടുത്തല്‍ ഇങ്ങനെ..

വെളിപ്പെടുത്തല്‍ ഇങ്ങനെ..

എന്‍ഐഎ അറസ്റ്റ് ചെയ്ത ബഹാദൂര്‍ അലിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഹാഫിസ് സയീദ്, മരുമകന്‍ ഖാലിദ് വലീദ് എന്നിവര്‍ പാകിസ്താന്റെ പിന്തുണയോടെ കശ്മീരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നതിനായി പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ആല്‍ഫ 3 എന്ന പേരില്‍ ഒരു കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കുള്ള പങ്കും ഇതോടെ വ്യക്തമായിരുന്നു.

സംഘര്‍ഷങ്ങള്‍ക്ക് മേല്‍നോട്ടം

സംഘര്‍ഷങ്ങള്‍ക്ക് മേല്‍നോട്ടം

കശ്മീരില്‍ സംഘര്‍ഷങ്ങള്‍ക്ക മേല്‍നോട്ടം വഹിക്കുന്നതിന് പുറമേ സൈന്യത്തെ ആക്രമിക്കാനും സൈന്യത്തിനെതിരെ കല്ലെറിയാനും കശ്മീരിലെ ജനങ്ങളെ തെരുവിലിറക്കിയത് ലഷ്‌കര്‍ ഇ ത്വയ്ബയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതികളായിരുന്നു.

പാക് സൈന്യത്തില്‍ നിന്ന്

പാക് സൈന്യത്തില്‍ നിന്ന്

എകെ 47 തോക്കുകള്‍, സ്‌ഫോടനവസ്തുക്കള്‍, വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള പാകിസ്താന്‍ നല്‍കിയ ഉപകരണങ്ങളാണ്. അലിയില്‍ നിന്ന് എന്‍ഐഎ കണ്ടെടുത്തത്. 21 കാരനായ അലിയ്ക്ക് ജിപിഎസ് വഴി ഗ്രിഡ് റഫറന്‍സ് റൂട്ടുകളും സൈന്യം നല്‍കിയിട്ടുണ്ട്. സൈനിക വിദഗ്ധര്‍ നല്‍കുന്ന ടോപോഗ്രാഫിക്കല്‍ ഷീറ്റ്, വടക്കുനോക്കി യന്ത്രം എന്നിവയും പാകിസ്താന്‍ വിതരണം ചെയ്തിട്ടുണ്ട്.

നിയന്ത്രണ രേഖയ്ക്കടുത്ത് നിര്‍ദ്ദേശങ്ങള്‍

നിയന്ത്രണ രേഖയ്ക്കടുത്ത് നിര്‍ദ്ദേശങ്ങള്‍

നിയന്ത്രണ രേഖയ്ക്ക് സമീപിതത്ത് വിന്യസിച്ചിട്ടുള്ള ഭീകരെ പാക് സൈനിക ഓഫീസര്‍മാര്‍ നേരിട്ടെത്തി കണ്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്നുമാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ജിയ ബാഗ ഗ്രാമത്തിലെ താമസക്കാരനായ അലിയുടെ വെളിപ്പെടുത്തല്‍. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പിന്തുടരേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് ഇതെന്നും അലി പറയുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം

അതിര്‍ത്തി കടന്നുള്ള ഭീകരവാദം

ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലുള്ള പാകിസ്താന്റെ പങ്ക് വെളിപ്പെടുത്തുന്ന 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് എന്‍ഐഎ പുറത്തുവിട്ടിട്ടുള്ളത്. ഇത് ഇന്ത്യ പാകിസ്താന് കൈമാറുകയും ചെയ്തിരുന്നു.

പാക് അധീന കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍

പാക് അധീന കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍

അലിയ്‌ക്കെതിരെ തയ്യാറാക്കിയ കുറ്റപത്ത്രില്‍ പാക് അധീന കശ്മീരില്‍ പാക് നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകര ക്യാമ്പുകളെക്കുറിച്ചും പരാമര്‍ശമുണ്ട്. നോര്‍ത്ത് കശ്മീര്‍ വഴി ഭീകരര്‍ക്ക് നുഴഞ്ഞുകയറുന്നതിന് നിര്‍ദ്ദേശം നല്‍കുകയും റൂട്ടുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നത് പാക് സൈന്യമാണ്.

 ബന്ധം ജമാഅത്ത് ഉദ് ദവയുമായും

ബന്ധം ജമാഅത്ത് ഉദ് ദവയുമായും

നേരത്തെ ജമാഅത്ത് ഉദ് ദവയുടെ ജിഹാദി ഫണ്ട് ശേഖരിക്കുന്ന ആളായി പ്രവര്‍ത്തിച്ചിട്ടുള്ള അലി പിന്നീട് ഫലാഹ് ഇന്‍സാനിയത്ത് ഫൗണ്ടേഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013ന് ശേഷം ലഷ്‌കര്‍ ഇ ത്വയ്ബയുടെ മൂന്ന് പരിശീലന ക്യാമ്പുകളില്‍ അലി പങ്കെടുത്തിട്ടുണ്ട്.

English summary
NIA to file chargesheet against LeT man, explain how army majors facilitate terrorists’ infiltration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X