കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകര ഫണ്ടിംഗ്: യാസീന്‍ മാലിക്കിനും ആസിയ ആന്ദ്രാബിക്കുമെതിരെ കുറ്റപത്രം, തെളിവുകള്‍ നിര്‍ണായകം!!

ഭീകര ഫണ്ടിംഗ്: യാസീന്‍ മാലിക്കിനും ആസിയ ആന്ദ്രാബിക്കുമെതിരെ കുറ്റപത്രം, തെളിവുകള്‍ നിര്‍ണായകം!!

Google Oneindia Malayalam News

ദില്ലി: ഭീകര‍ര്‍ക്ക് പണമെത്തിക്കുന്ന സംഭവത്തില്‍ വിഘടനവാദി നേതാക്കള്‍ക്കെതിരെ കുറ്റപത്രം. ജെകെഎല്‍എഫ് തലവന്‍ യാസീന്‍ മാലിക്, വിഘനടവാദി നേതാക്കളായ ആസിയ ആന്ദ്രാബി, മസ്രത്ത് ആലം എന്നിവര്‍ക്കെതിരെയാണ് 2017ലെ ഭീകരവാദ ഫണ്ടിംഗ് കേസില്‍ ദില്ലി ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേര്‍ക്കുമെതിരെ പുതിയ തെളിവുകളണ് ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ചിട്ടുള്ളത്. പാക് അതിര്‍ത്തിയിലെ ജനങ്ങളുമായി കുറ്റാരോപിതര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്‍ഐഎ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

ലോക്സഭ തിര‍ഞ്ഞെടുപ്പിലെ തോൽവി; സ്വയം വിമർശനവുമായി യെച്ചൂരി, തോൽവിക്ക് കാരണം പ്ലീനം നടപ്പാക്കാത്തത്!ലോക്സഭ തിര‍ഞ്ഞെടുപ്പിലെ തോൽവി; സ്വയം വിമർശനവുമായി യെച്ചൂരി, തോൽവിക്ക് കാരണം പ്ലീനം നടപ്പാക്കാത്തത്!

സോഷ്യല്‍ മീഡിയയിലുള്ള തെളിവുകള്‍ക്ക് പുറമേ കോള്‍ റെക്കോര്‍ഡുകള്‍, സംസാരം, ഡോക്യുമെന്ററി എന്നിവയും ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ സാക്ഷ്യപ്പെടുത്തുന്നു. അതിര്‍ത്തിയിലുള്ള ജനങ്ങളും യാസീന്‍ മാലിക്,ആസിയ ആന്ദ്രാബി, മസ്രത്ത് ആലം എന്നിവരുമായുള്ള ബന്ധം തെളിയിക്കുന്നതാണെന്നും എന്‍ഐഎ ചൂണ്ടിക്കാണിക്കുന്നു. ജമാഅത്ത് ഉദ് ദവ തലവന്‍ ഹാഫിസ് സയീദും ഉള്‍പ്പെട്ടതാണ് കേസ്. മുന്‍ ജമ്മു കശ്മീര്‍ എംഎല്‍എ റാഷിദ് എന്‍ജിനീയറിനെതിരെയും കേസില്‍ കുറ്റപത്രമുണ്ടെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സിദ്ധാര്‍ത്ഥ് ലുത്ര വ്യക്തമാക്കി. അഡീഷണല്‍ സെഷന്‍സ് ജഡ്ജി രാകേഷ് സ്യാലാണ് ഒക്ടോബര്‍ 23ന് കേസ് പരിഗണിക്കുക. ഇതോടൊപ്പം യാസീന്‍ മാലിക്കിന്റെ ജുഡീഷ്യല്‍ കസ്റ്റഡിയും ഇതേ ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

yasin-malik

യാസീന്‍ മാലസിക്കും സയീദ് അലി ഷാ ഗീലാനിയും ബിസിനസ് സമൂഹത്തില്‍ നിന്ന് ഫണ്ടുകള്‍ കൈപ്പറ്റി. 2016ലെ കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാന്‍ മാലിക് നേതൃത്വം വഹിച്ചുവെന്നും പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി മാലിക് ആശയവിനിമയം നടത്തിയിരുന്നുവെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കുന്നു. കശ്മീര്‍ താഴ് വരയില്‍ സുരക്ഷാ സേനക്ക് നേരെ കല്ലേറുണ്ടായ സംഭവങ്ങളുടെ സൂത്രധാരന്‍ മസ്രത്ത് ആലം ആണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. സയീദ് അലി ഷാ ഗിലാനിയില്‍ നിന്ന് ആലം നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

നിരോധിത സംഘടനയായ ദുക്തരണ്‍ ഇ മിലിയത്ത് എന്ന സംഘടനയുടം പേരില്‍ ആസിയ ആന്ധ്രാബിയാണ് ദുരൂഹമായ ഉറവിടങ്ങളില്‍ നിന്നായി പണം ശേഖരിച്ചിരുന്നത്. ആസിയ ആന്ദ്രാബിക്കും എന്‍ജിനീയര്‍ റഷീദിനും പാകിസ്താനിലെ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

English summary
NIA chargesheet against Yaseen Malik and Asiya Andrabi in terror funding case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X