Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം സ്‌ഫോടനം യാദൃശ്ചികമല്ല; തീവ്രവാദി ആക്രമണം, പ്രതികാരമായിരുന്നു, എല്ലാം തെളിഞ്ഞു!!

രാജ്യത്തെ ബിജെപി നേതാക്കള്‍ക്ക് പുറമെ, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ത്യയിലെ എംബസികളും ആക്രമിക്കാന്‍ ബേസ് മൂവ്‌മെന്റ് പദ്ധതി തയ്യാറാക്കിയിരുന്നു.

ദില്ലി: മലപ്പുറത്തും കൊല്ലത്തും കഴിഞ്ഞ വര്‍ഷമുണ്ടായ സ്‌ഫോടനങ്ങള്‍ ആസൂത്രിതമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണേന്ത്യയിലെ അഞ്ച് സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനത്തിന് പിന്നിലും നിരവധി കാരണങ്ങളുണ്ടെന്നും കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പ്രതികാരമായിരുന്നു ഇതെന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പറയുന്നത്.

ബേസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നും പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ ആരോപിക്കുന്നു. ദക്ഷിണേന്ത്യയില്‍ കളക്ട്രേറ്റിലും കോടതി വളപ്പിലും ഉള്‍പ്പെടെയാണ് കഴിഞ്ഞ വര്‍ഷം സ്‌ഫോടനങ്ങള്‍ നടന്നത്.

അല്‍ ഖാഇദ

അല്‍ ഖാഇദയോട് ആഭിമുഖ്യമുള്ള സംഘടനയാണ് ബേസ് മൂവ്‌മെന്റ്. കൊല്ലം മലപ്പുറം, മൈസൂരി സിറ്റി സിവില്‍ കോടതി, ആന്ധ്രയിലെ നെല്ലൂര്‍, ചിറ്റൂര്‍ എന്നീ കോടതികള്‍ ലക്ഷ്യമിട്ടാണ് കഴിഞ്ഞ വര്‍ഷം സ്‌ഫോടനങ്ങള്‍ നടന്നത്.

 ഹിസ്ബുല്‍ മുജാഹിദീന്‍

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ വധം, മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ, മധ്യപ്രദേശിലെ എട്ട് സിമിക്കാരെ പോലീസ് വെടിവെച്ചുകൊന്നത്, ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയ ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയുടെ വധം തുടങ്ങിയ കാര്യങ്ങളിലുള്ള പ്രതികാരമായിരുന്നുവത്രെ ദക്ഷിണേന്ത്യയിലെ സ്‌ഫോടനങ്ങള്‍.

അഞ്ച് സ്‌ഫോടനങ്ങള്‍

ഏപ്രിലിനും നവംബറിനുമിടയിലായിരുന്നു അഞ്ച് സ്‌ഫോടനങ്ങളും. ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഈ കേസാണ് കേരളത്തില്‍ രണ്ടിടത്ത് സ്‌ഫോടനം നടത്താന്‍ അക്രമികള്‍ക്ക് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

നരേന്ദ്ര മോദി വധിക്കാന്‍ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ക്കെതിരേ ആക്രമണം നടത്താനും ബേസ് മൂവ്‌മെന്റ് പദ്ധതിയിട്ടിരുന്നുവത്രെ. ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ നൈനാര്‍ അലി, ദാവൂദ് സുലൈമാന്‍, കരീംരാജ എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം.

ബേസ് മൂവ്‌മെന്റ്

2015 ജനുവരിയിലാണ് ബേസ് മൂവ്‌മെന്റ് എന്ന സംഘടന രൂപം കൊണ്ടതെന്ന് എന്‍ഐഎ പറയുന്നു. തമിഴ്‌നാട്ടിലെ മധുര ആയിരുന്നു രൂപീകരണ കേന്ദ്രം. ദക്ഷിണേന്ത്യയിലെ എല്ലാ സര്‍ക്കാര്‍ മന്ദിരങ്ങളെ കുറിച്ചും ഇവര്‍ വ്യക്തമായി പഠിച്ചിരുന്നുവെന്നും എന്‍ഐഎ പറയുന്നു.

വ്യക്തമായ വിവരങ്ങള്‍

സര്‍ക്കാര്‍ മന്ദിരങ്ങളുടെയും മാധ്യമസ്ഥാപനങ്ങളുടെയും വ്യക്തമായ വിവരങ്ങള്‍ സംഘം ശേഖരിച്ചു. ആക്രമണം സംബന്ധിച്ച ഭീഷണി സന്ദേശങ്ങള്‍ അയക്കാന്‍ ചുമതലപ്പെടുത്തിയത് നൈനാര്‍ അലിയെ ആയിരുന്നു. പത്ര സ്ഥാപനങ്ങളിലേക്കും ഭീഷണി സന്ദേശമയച്ചത് ഇയാളായിരുന്നു.

വിദേശ എംബസികളും

രാജ്യത്തെ ബിജെപി നേതാക്കള്‍ക്ക് പുറമെ, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ത്യയിലെ എംബസികളും ആക്രമിക്കാന്‍ ബേസ് മൂവ്‌മെന്റ് പദ്ധതി തയ്യാറാക്കിയിരുന്നു. ഈ എംബസികളുടെ വീഡിയോകള്‍ പ്രതികളില്‍ നിന്നു പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റു രണ്ടു പ്രതികള്‍ക്കെതിരേ വരും ദിവസങ്ങളില്‍ കുറ്റപത്രം സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+