കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസ്; സ്വാധ്വി പ്രഗ്യാ സിങ്ങിന് എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ സ്വാധ്വി പ്രഗ്യ സിങ്ങിന് എന്‍ഐഎയുടെ ക്ലീന്‍ ചിറ്റ്. പ്രഗ്യാ സിങ്ങിനെ കൂടാതെ മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍, പ്രിന്‍സ്, രാജേന്ദ്ര എന്നിങ്ങനെ മൂന്നുപേരെക്കൂടി എന്‍ഐഎ കേസില്‍ നിന്നും മുക്തരാക്കി. ജയ്പൂരിലെ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇവര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയത്.

റിപ്പോര്‍ട്ട് കോടതി ഏപ്രില്‍ 17ന് പരിഗണിക്കും. റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ഇവര്‍ക്ക് കേസില്‍ നിന്നും ഒഴിവാകാമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അശ്വിനി ശര്‍മ അറിയിച്ചു. കേസിലെ മൂന്ന് പ്രതികളായ സന്ദീപ് ദാംഗെ, സുരേഷ് നായര്‍, രാം ചന്ദ്ര കല്‍സഗ്ര തുടങ്ങിയവരെ ഇനിയും പിടികൂടാനായിട്ടില്ല. 2007ല്‍ നടന്ന സംഭവത്തില്‍ ഇവരെ ഇനിയും കണ്ടെത്താത്തത് കോടതിയുടെ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.

sadhvi-pragya-thakur

ഒക്ടോബര്‍ 2007ല്‍ നടന്ന സംഭവത്തില്‍ മുസ്ലീം പുണ്യസ്ഥലമായ അജ്മീര്‍ ദര്‍ഗയില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനക്കേസിലും സ്വാധ്വി പ്രഗ്യ സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍, കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സ്വാധ്വി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നിലപാട് എന്‍ഐഎ മയപ്പെടുത്തി. ഇവര്‍ക്കെതിരായ കേസുകളില്‍ ആഭ്യന്തരവകുപ്പ് ഇടപെട്ടതായും റിപ്പോര്‍ട്ടുണ്ട്.


English summary
NIA clears Sadhvi Pragya Thakur, Indresh Kumar in Ajmer Dargah blast case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X