കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംജോത എക്സ്പ്രസ് സ്ഫോടന കേസ്; 4 പ്രതികളെ എൻഐഎ കോടതി കുറ്റവിമുക്തരാക്കി!!

Google Oneindia Malayalam News

ദില്ലി: സംജോത എക്സ് പ്രസ് സ്ഫോടന കേസിലെ നാല് പ്രതികളെ എൻഐഎ കോടതി കുറ്റവിമുക്തരാക്കി. സ്വാമി അസീമാനന്ദയടക്കമുള്ളവരെയാണ് കുറ്റവിമുക്തരാക്കിയത്. ദില്ലിയിൽ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് പോകുന്ന തീവണ്ടിയ്ൽ നടന്ന സ്ഫോടനത്തിൽ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്.

ഇലക്ട്രിക് ബസ് പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി; 3 പേർക്ക് പരുക്ക്... ഒഴിവായത് വൻ ദുരന്തം

2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ട്രെയിനിൽ സ്ഫോടനമുണ്ടായത്. ഇന്ത്യയിലെ അവസാന റെയിൽവേ സ്റ്റേഷനായ അഠാരിയിലേക്കു പോകുകയായിരുന്നു ട്രെയിൻ. അപ്പോഴാണ് സ്ഫോടനം നടന്നത്. എട്ട് പാകിസ്താനികള്‍ ഉള്‍പ്പെടെ 299 സാക്ഷികളാണ് കേസിലുണ്ടായത്.

samjatha express

വിചാരണയില്‍ പരസ്പരവിരുദ്ധമായി മൊഴി നല്‍കിയതിന് ഇന്ദര്‍സിങ് മല്‍വിയ എന്നയാളെ സാക്ഷിപ്പട്ടികയില്‍നിന്ന്് ഒഴിവാക്കിയെന്ന് എന്‍ഐഎ അഭിഭാഷകന്‍ രാജന്‍ മല്‍ഹോത്ര പറഞ്ഞു.ഹരിയാനയിലെ പഞ്ചുകുല ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയില്‍ ഹാജരായ നാലുസാക്ഷികളില്‍ രണ്ടുപേര്‍ മൊഴിയില്‍ ഉറച്ചുനിന്നപ്പോള്‍ ഒരാള്‍ കൂറുമാറിയിരുന്നു.

English summary
NIA court acquits all four accused in Samjhauta express blast case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X