വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ ഉണ്ടാക്കുന്നതിനു പിന്നിലും ഐസിസ്,അച്ചടിക്കുന്നത് ദുബായില്‍
ദില്ലി: വ്യാജ ഇന്ത്യന്‍ കറന്‍സികള്‍ക്ക് പിന്നിലും ഐഎസ്‌ഐ ആണെന്ന് വെളിപ്പെടുത്തല്‍. പാകിസ്താന്റെ രഹസ്യാന്വേഷണ വിഭാഗം ഐഎസ്‌ഐയുടെ നേതൃത്വത്തിലാണ് വ്യാജ കറന്‍സികള്‍ അച്ചടിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സികളാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
ദുബായിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ഫാക്ടറികളിലാണ് വ്യാജ കറന്‍സികള്‍ അച്ചടിക്കുന്നത്. ഇവരുടെ നേതൃത്വത്തില്‍ അച്ചടിക്കുന്ന കറന്‍സികള്‍ ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് ഒഴുകുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം ബംഗ്ലാദേശിലൂടെ കടത്താന്‍ ശ്രമിച്ച വ്യാജ കറന്‍സികള്‍ പിടികൂടിയിരുന്നു.

മൂന്ന് കോടിയോളം രൂപയാണ് പിടികൂടിയത്. പിടിച്ചെടുത്ത വ്യാജ കറന്‍സികള്‍ പരിശോധിച്ചപ്പോഴാണ് ദുബായില്‍ നിന്നും അച്ചടിച്ചതാണെന്ന് വ്യക്തമാകുന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐഎസ്‌ഐയുടെ നേതൃത്വത്തിലാണ് വ്യാജ കറന്‍സി റാക്കറ്റ് പ്രവൃത്തിക്കുന്നതെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.
നേരത്തെ കറാച്ചിയിലും ഐഎസ്‌ഐയുടെ നേതൃത്വത്തില്‍ വ്യാജ കറന്‍സി റാക്കറ്റ് പ്രവൃത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സെപ്റ്റംബര്‍ 22ന് ബംഗ്ലാദേശില്‍ നിന്നു 1.28 കോടി വ്യാജ കറന്‍സി പിടിച്ചെടുത്തിരുന്നു. വിമാന മാര്‍ഗം വഴി ദുബായില്‍ നിന്നും ബംഗ്ലാദേശിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു വ്യാജ കറന്‍സികള്‍ പിടിച്ചെടുത്തത്.












Click it and Unblock the Notifications