കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഐസിസും പാകിസ്താനും തമ്മിൽ നേരിട്ട് ബന്ധമെന്ന്: വെളിപ്പെടുത്തി എന്‍ഐഎ

  • By S Swetha
Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീരിലെ ഇസ്ലാമിക് സ്റ്റേറ്റും പാകിസ്താനും തമ്മിലുള്ള നേരിട്ടുള്ള ബന്ധം സ്ഥിരീകരിച്ച് എന്‍ഐഎ കുറ്റപത്രം. കുറ്റാരോപിതരായ താഹിറും ഹാരിസും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന പാക്‌സിതാന്‍ സ്വദേശിയുമായി അബു ഹുഫേസയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു. ഹുഫേസയുമായി ബന്ധപ്പെട്ടിരുന്നു ഹാരിസ് അയാളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവരുടെ ആശയങ്ങള്‍ കശ്മീരില്‍ പ്രചരിപ്പിച്ചതായും എന്‍ഐഎ അറിയിച്ചു.

പഠനം തുടരണമെന്നാവശ്യപ്പെട്ടു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് കുത്തിപ്പരിക്കേൽപിച്ചുപഠനം തുടരണമെന്നാവശ്യപ്പെട്ടു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവ് കുത്തിപ്പരിക്കേൽപിച്ചു

കുറ്റപത്രത്തിലെ മറ്റു രണ്ടു പേര്‍ ആസിഫ് നദാഫ്, ആസിഫ് മാജിദ് എന്നിവരാണ്. 2018 നവംബര്‍ 25 നാണ് ദില്ലി പോലീസിന്റെ സംഘം ശ്രീനഗറില്‍ വെച്ച് നാലുപേരെയും അറസ്റ്റ് ചെയ്യുന്നത്. ഇവര്‍ കശ്മീരിലെ ഐസിസിന്റെ സജീവ പ്രവര്‍ത്തകരാണെന്നും സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും എന്‍ഐഎ അറിയിച്ചു. ഐസിസ് ആശയങ്ങളില്‍ പ്രചോദനം ഉള്‍ക്കൊണ്ടിരിക്കെ, മുഴുവന്‍ പ്രവര്‍ത്തനവും പാകിസ്ഥാനില്‍ നിന്നാണ് കൈകാര്യം ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും മൊഡ്യൂള്‍ അംഗങ്ങള്‍ തമ്മിലുള്ള ചാറ്റുകള്‍ അനുസരിച്ച് അതിര്‍ത്തി കടന്നാണ് നിര്‍ദ്ദേശങ്ങള്‍ വന്നതെന്ന് വ്യക്തമാകുന്നു.

ഐസിസ് ബന്ധം

ഐസിസ് ബന്ധം

ഇന്ത്യയിലെ ഐസിസ് പ്രചോദിത മൊഡ്യൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇറാഖില്‍ നിന്നോ സിറിയയില്‍ നിന്നോ അല്ല കൈകാര്യം ചെയ്തിരുന്നതെന്ന് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ എല്ലായ്‌പ്പോഴും വാദിച്ചിരുന്നു. ഓരോ മൊഡ്യൂളുകളുടെയും തകര്‍ച്ചയിലും പാകിസ്താനില്‍ അരങ്ങേറുന്ന സംഭവങ്ങളുടെ വ്യക്തമായ ഉദാഹരണങ്ങള്‍ ഞങ്ങള്‍ കണ്ടു. ഐസിസിന്റെ ജനനത്തിന് ഇന്ത്യയില്‍ രസകരമായ ഒരു ചരിത്രമുണ്ട്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ അവസാനത്തെ തുടര്‍ന്ന് പാകിസ്ഥാന് ഒരു നിഷേധാത്മക ഘടകവും സ്വന്തം മണ്ണില്‍ വളരാന്‍ ഒരു സംഘടനയും ആവശ്യമായി വന്നു.

ഭട്കലിൽ നിന്നുള്ള സഹോദരങ്ങൾ

ഭട്കലിൽ നിന്നുള്ള സഹോദരങ്ങൾ

ഭട്കലില്‍ നിന്നുള്ള സഹോദരങ്ങളായ സുല്‍ത്താന്‍, ഷാഫി അര്‍മര്‍ എന്നിവരെ ഇതിനായി നിയോഗിച്ചു. ഈ അര്‍മര്‍ സഹോദരങ്ങള്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ റിയാസ്, ഇക്ബാല്‍ ഷഹബാന്ദ്രി ഭട്കല്‍ എന്നിവരുമായി സ്ഥിരമായി ബന്ധം പുലര്‍ത്തി. ഇവരിപ്പോള്‍ കറാച്ചിയിലാണ് താമസിക്കുന്നത്. ഭട്കല്‍ സഹോദരങ്ങളും അര്‍മര്‍ സഹോദരങ്ങളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന നിരവധി ട്രാന്‍സ്‌കിപ്റ്റുകള്‍ എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

പിന്നിൽ പാക് ഐഎസ്ഐ

പിന്നിൽ പാക് ഐഎസ്ഐ

ഇന്ത്യയില്‍ ഐസിസ് മൊഡ്യൂളുകള്‍ സ്ഥാപിക്കുന്നതിനു പിന്നിലെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത് ഐഎസ്ഐ ആയിരുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണിത്. യൂസുഫ് അല്‍-ഹിന്ദി എന്നയാള്‍ വഴിയാണ് അര്‍മര്‍ സഹോദരങ്ങള്‍ ഇന്ത്യയില്‍ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. ഐ.എസ്.ഐ-ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന പാഠപുസ്തകമാണ് ഇവര്‍ ഓപ്പറേഷനായി ഉപയോഗിച്ചത്.

 ഇന്ത്യൻ മുദാഹിദ്ദീനിൽ നിന്ന് പുറത്തേക്ക്

ഇന്ത്യൻ മുദാഹിദ്ദീനിൽ നിന്ന് പുറത്തേക്ക്

ഇന്ത്യന്‍ മുജാഹീദ്ദീനില്‍ നിന്നും പുറത്തു വരുമ്പോള്‍ അര്‍മര്‍ സഹോദരങ്ങള്‍ പറഞ്ഞത് അവര്‍ക്ക് ഐഎസ്‌ഐയുടെ ശിങ്കിടികളാകാന്‍ താല്‍പര്യമില്ലെന്നാണ്. ഇത് പൂര്‍ണമായും കള്ളമാണെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയില്‍ ഒരു ഇസ്ലാമിക് തലവനെ സ്ഥാപിക്കണമെങ്കില്‍ അത് ഇസ്ലാമിക് സ്റ്റേറ്റിന്റെ സഹായത്തോടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും അവര്‍ പറയുന്നു. ഇന്റലിജന്‍സ് സര്‍ക്കിളുകളിലെ പലരും പറയുന്നത് ഇത് ഐ.എസ്.ഐയുടെ പൂര്‍ണമായ ഒരു മാനേജ്‌മെന്റ് നാടകമാണെന്നാണ്. ഇന്ത്യയില്‍ ഐസിസ് സ്ഥാപിക്കാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ അംഗങ്ങളെ ഉപയോഗിക്കാന്‍ അത് ആഗ്രഹിച്ചു.

English summary
NIA found connecttion with ISIS in India and Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X