കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരരെ ചികിത്സിക്കാൻ സിറിയയിൽ, ഐസിസുമായി ബന്ധം; ബംഗളൂരുവിൽ അറസ്റ്റിലായ ഡോക്ടറിന്റെ വെളിപ്പെടുത്തൽ

Google Oneindia Malayalam News

ബംഗളൂരു: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ഒരു അറസ്റ്റിലായി. കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സിയാണ് 28കാരനായ ഡോക്ടറെ അറസ്റ്റ് ചെയ്തത്. ബെസവഗുഡി സ്വദേശിയും എംഎസ് രാമയ്യ മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടറുമായ അബ്ദുള്‍ റഹ്മാനാണ് (28) അറസ്റ്റിലായത്. ഐസിസ് ബന്ധം ആരോപിച്ച് നേരത്തെ തന്നെ അഞ്ച് പേര്‍ അറസ്റ്റിലായിരുന്നു.

isis

ഇന്ത്യയില്‍ ഐസിസുമാ ചേര്‍ന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കാശ്മീരി ദമ്പതിമാരായ വാണി, ഹിണ ബഷീര്‍ ബീഗം എന്നിവരെ ദില്ലിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. അവരെ ചോദ്യം ചെയ്തപ്പോഴാണ് ബംഗളൂരുവിലെ ഡോക്ടറെ കുറിച്ച് വിവരം ലഭിക്കുന്നത്. അറസ്റ്റിന് ശേഷം നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ കാര്യങ്ങളും സമ്മതിച്ചു.

Recommended Video

cmsvideo
UN report warns pressence of ISIS terrorists in Kerala and Karnataka | Oneindia Malayalam

നേരത്തെ അറസ്റ്റിലായ ജഹന്‍സായിബ് റഹ്മാനുമായും മറ്റ് സിറിയ ആസ്ഥാനമായി ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ഡോക്ടര്‍ സമ്മതിച്ചു. ഭീകാരാക്രമണത്തില്‍ പരിക്കേറ്റ ഐസിസ് തീവ്രവാദികളെ ചികിത്സിക്കുന്നതിന് 2014ല്‍ സിറിയയിലെ മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ചെന്നും ഡോക്ടര്‍ എന്‍ഐഎയോട് വ്യക്തമാക്കി. അവിടെ പത്ത് ദിവസം തുടര്‍ന്നതിന് ശേഷമായിരുന്നു ഇന്ത്യയിലേക്ക് മടങ്ങിയത്.

പരിക്കേറ്റ ഐസിസ് ഭീകരരെ ചികിത്സിക്കുന്നതിന് വേണ്ടി ഒരു മെഡിക്കല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുന്ന ജോലിയിലായിരുന്നു അബ്ദുള്‍ റഹ്മാനെന്ന് എന്‍ഐഎ പറഞ്ഞു. ഐസിസ് ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന അബ്ദുള്ള ബസിത്തുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമായി.

ഡോക്ടറെ കൂടാതെ പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ധീഖ് എന്നിവരെയും എന്‍ഐഎ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരുവില്‍ അബ്ദുള്‍ റഹ്മാന്‍ താമസിച്ച വീട് കര്‍ണാടക പൊലീസിന്റെ സഹായത്തോടെ എന്‍ഐഎ റെയ്ഡ് നടത്തി. ഐസിസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന. ഇവിടെ നിന്ന് ലാപ്്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ രേഖകള്‍, എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ ഡോക്ടര്‍ക്ക് ഭീകരവാദ ബന്ധമുള്ളതായി അറിഞ്ഞില്ലെന്ന് രാമയ്യ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിബാഗത്തിലെ പിജി വിദ്യാര്‍ത്ഥിയാണ് ഇയാള്‍. 2104ല്‍ ബംഗളൂരു മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഇയാള്‍ എംബിബിഎസ് പാസാവുന്നത്.

English summary
NIA has arrested a young doctor in Bangalore in connection with the terror group ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X