കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് കുരുക്കിട്ട് എന്‍ഐഎ; മാര്‍ച്ച് 14ന് ഹാജരാവണം, സൗദിയില്‍ ഏറെ നാളില്ല

മാര്‍ച്ച് 14ന് ദില്ലിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നതിന് ഹാജരാവണമെന്നാണ് നിര്‍ദേശം. നായിക് സൗദിയില്‍ കഴിയുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇസ്ലാമിക പണ്ഡിതന്‍ സാക്കിര്‍ നായികിന് ദേശീയ അന്വേഷണ ഏജന്‍സയുടെ നോട്ടീസ്. മാര്‍ച്ച് 14ന് ദില്ലിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നതിന് ഹാജരാവണമെന്നാണ് നിര്‍ദേശം. അറസ്റ്റ് ഒഴിവാക്കാന്‍ സാക്കിര്‍ നായിക് സൗദിയില്‍ കഴിയുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ബംഗ്ലാദേശ് ഭീകരാക്രണം നടത്തിയവര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗം പ്രേരണയായെന്നാണ് ആരോപണം. 51 കാരനായ സാക്കിര്‍ നായിക്കിനും അദ്ദേഹത്തിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനാ നേതാക്കള്‍ക്കുമെതിരേയാണ് എന്‍ഐഎ കേസെടുത്തിട്ടുള്ളത്.

 സാമുദായിക ഐക്യം തകര്‍ത്തു

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നാണ് പ്രതികള്‍ക്കെതിരായ ആരോപണം. സാമുദായിക ഐക്യംതകര്‍ക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് യുഎപിഎ നിയമപ്രകാരവും കേസ് നിലവിലുണ്ട്. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും പ്രതികള്‍ക്കെതിരായ നടപടിയുമായി മുന്നോട്ട് പോവുന്നുണ്ട്.

നായിക്കിന്റെ സഹോദരിയെ ചോദ്യം ചെയ്തു

കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് സാക്കിര്‍ നായിക്കിനും മറ്റു പ്രതികള്‍ക്കുമെതിരേ ഇഡി കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച സാക്കിര്‍ നായിക്കിന്റെ സഹോദരിയെ ചോദ്യം ചെയ്തു. ദില്ലിയിലെ ഓഫിസിലേക്ക് വിളിപ്പിച്ചാണ് സഹോദരി നൈല നൂറാനിയെ ചോദ്യം ചെയ്തത്.

 നൈല നൂറാനിക്കും പങ്ക്?

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് നൈലയുടെ മൊഴി രേഖപ്പടുത്തിയതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ അക്കൗണ്ട് വഴിയാണ് സാമ്പത്തിക ഇടപാടുകള്‍ നടന്നതെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

രണ്ട് ഏജന്‍സികള്‍ അന്വേഷിക്കുന്നു

നൈലയുടെയും അവരുമായി ബന്ധമുള്ള കമ്പനിയുടെയും അക്കൗണ്ടുകള്‍ വഴി നിരവധി ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സാക്കിര്‍ നായിക്കിനെതിരേ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കേസെടുത്തത്. നിയമവിരുദ്ധ ഇടപാടുകള്‍ സംബന്ധിച്ചാണ് ഇഡി അന്വേഷിക്കുന്നത്.

English summary
The National Investigation Agency (NIA) today issued notice to controversial Islamic preacher Zakir Naik asking him to join the investigation at its headquarters in New Delhi on March 14. It is believed Naik is staying in Saudi Arabia to evade arrest after perpetrators of the Dhaka terror strike last year claimed they were inspired by him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X