കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത തീവണ്ടി അപകടം കേരളത്തിലോ തമിഴ് നാട്ടിലോ! ഹിരാഖണ്ഡിലും ഐഎസ്ഐ? പാക് തന്ത്രം മാറ്റുന്നു

ഹിരാഖണ്ഡ‍് തീവണ്ടി പാളം തെറ്റിയ സംഭവത്തിലും ഐഎസ്ഐ എന്ന് സംശയം. എന്‍ഐഎ അന്വേഷണം ആരംഭിച്ചു.

  • By Gowthamy
Google Oneindia Malayalam News

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുനേരുവില്‍ ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ദുരൂഹത തുടരുന്നു. അട്ടിമറി സാധ്യത തള്ളാതെയാണ് അന്വേഷണം നടക്കുന്നത്. സംഭത്തില്‍ പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയെ സംശയിക്കുന്നതായാണ് സൂചനകള്‍. ഇതിനെ തുടര്‍ന്ന് അന്വേഷണത്തില്‍ ആന്ധ്രപ്രദേശ് ട്രെയിന്‍ അപകടവും ഉള്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം എന്‍ഐക്ക് നിര്‍ദേശം നല്‍കി.

ഇന്‍ഡോര്‍- പാറ്റ്‌ന എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഐഎസ്‌ഐക്ക് ബന്ധമുണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഈ അന്വേഷണത്തിനൊപ്പം ഹിരാഖണ്ഡ് ട്രെയിന്‍ അപകടവും ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

 ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശം

ഹിരാഖണ്ഡ് ട്രെയിന്‍ അകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ അട്ടിമറി സാധ്യതകൂടി ഉള്‍പ്പെടുത്താന്‍ എന്‍ഐഎയ്ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പാളത്തിലെ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

പിന്നില്‍ ഐഎസ്‌ഐയോ

പിന്നില്‍ ഐഎസ്‌ഐയോ

ഹിരാഖണ്ഡ് തീവണ്ടി അപകടത്തിനു പിന്നില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ബന്ധം അന്വേഷണ ഉദ്യോഗസ്ഥര്‍ തള്ളുന്നില്ല. കഴിഞ്ഞ വര്‍ഷം
നവംബര്‍ 20ന് 150 പേരുടെ മരണത്തിനിടയാക്കിയ ഇന്‍ഡോര്‍-പാറ്റ് ന ട്രെയിന്‍ അപകടത്തിനു പിന്നില്‍ ഐഎസ്‌ഐ ആണെന്ന വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിലാണ് ഹിരാഖണ്ഡ് തീവണ്ടി അപകടത്തിന്റെ അന്വേഷണത്തിലും ഐഎസ്‌ഐ ബന്ധം പരിശോധിക്കുന്നത്.

അടുത്ത ലക്ഷ്യം?

അടുത്ത ലക്ഷ്യം?

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ തീവണ്ടി അപകടങ്ങളില്‍ വര്‍ധന ഉണ്ടായിരിക്കുകയാണ്. ഇത് സര്‍ക്കാരിനു തന്നെ തലവേദനയാണ്. അപകടങ്ങള്‍ ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുന്നതായാണ് വിവരം. അടുത്ത ലക്ഷ്യം കേരളമോ തമിഴ്‌നാടോ ആകാമെന്നും സംശയമുണ്ട്.

 പാകിസ്ഥാന്റെ പുതിയ തന്ത്രം

പാകിസ്ഥാന്റെ പുതിയ തന്ത്രം

കശ്മീര്‍ മേഖലകളിലും ഉത്തരേന്ത്യയിലും തീവ്രവാദി ആക്രമണങ്ങളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പാകിസ്ഥാന്‍ ദക്ഷിണേന്ത്യയില്‍ തീവണ്ടി അപകടങ്ങളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണന്നൊണ് സൂചനകള്‍.

 വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ഇന്‍ഡോര്‍- പാറ്റ്‌ന തീവണ്ടി അപകടവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് അറസ്റ്റ്് ചെയ്തിരുന്നു. ഇവരുടെ വെളിപ്പെടുത്തലിലൂടെയാണ് ഐഎസ്‌ഐയുടെ ബന്ധം വ്യക്തമായത്. മോട്ടി പസ്വാന്‍, ഉമാശങ്കര്‍, മുകേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ ഐഎസ്‌ഐയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും വെളിപ്പെടുത്തലുണ്ട്.

 അന്വേഷണം ബിഹാറിലേക്ക്

അന്വേഷണം ബിഹാറിലേക്ക്

ഘോരസാഹാന്‍ റെയില്‍വേസ്‌റ്റേഷനില്‍ ഐഇഡി സ്ഥിപിക്കുന്നതിന് മൂന്ന് ലക്ഷം രൂപ ലഭിച്ചതായി ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി ബിഹാറിലേക്ക് പോയിരുന്നു. ഇവിടെ നിന്ന് ഐഇഡി കണ്ടെത്തുകയും ചെയ്തു.

 അട്ടിമറി തള്ളാതെ റെയില്‍വെ

അട്ടിമറി തള്ളാതെ റെയില്‍വെ

ശനിയാഴ്ചരാത്രിയാണ് ഹിരാഖണ്ഡ് എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ 39 പേര്‍ മരിച്ചിരുന്നു. നൂറിലധികം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. സംഭവത്തില്‍ അട്ടിമറി സാധ്യത റെയില്‍വെ തള്ളുന്നില്ല. ഹിരാഖണ്ഡ് എക്‌സ്പ്രസ് കടന്നു പോകുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ഇതേ പാളത്തിലൂടെ ചരക്ക് തീവണ്ടി കടന്നു പോയിരുന്നു. എന്നാല്‍ ചരക്ക് തീവണ്ടിക്ക് അപകടം സംഭവിച്ചില്ല. ഇതാണ് സംശയിക്കാന്‍ കാരണം.

 റിപ്പബ്ലിക് ഡേക്ക് മുമ്പ

റിപ്പബ്ലിക് ഡേക്ക് മുമ്പ

നക്‌സല്‍ സ്വാധീനം ഏറെയുള്ള മേഖലയിലാണ് ഹിരാഖണ്ഡ് തീവണ്ടി പാളം തെറ്റിയത്. അതിനാല്‍ നക്‌സല്‍ ബന്ധവും തള്ളുന്നില്ല. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായിട്ടാണ് അപകടം ഉണ്ടായിരിക്കുന്നതും സംസയത്തിന് ഇടനല്‍കുന്നുണ്ട്.

 ഒന്നു പറയാനാകാതെ അന്വേഷണ സംഘം

ഒന്നു പറയാനാകാതെ അന്വേഷണ സംഘം

പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കൂടുതലൊന്നും പറയാനാകില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമെ എന്തെങ്കിലും പറയാന്‍ കഴിയുകയുള്ളൂവെന്നാണ് അന്വേഷണസംഘം പറയുന്നത്.

 മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

അപകടത്തില്‍ എല്ലാവശങ്ങളും പരിശോധിക്കുമെന്ന് റെയില്‍വെമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഉത്തരവാദികളായവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും അദ്ദേഹം. തീവണ്ടി അപകടങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ റെയില്‍വെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

English summary
With railways suspecting sabotage in derailment of Hirakhand Express in Andhra Pradesh, the home ministry may ask the NIA to include the incident in its ongoing probe into possible role of Pakistan spy agency ISI in Indore-Patna Express mishap last year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X