ഐസിസിനും പാക് ഭീകരര്‍ക്കുമെതിരെ അന്വേഷണം നടത്തിയ എന്‍ഐഎ ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു
ബിജ്‌നോര്‍: ഉത്തര്‍പ്രദേശില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥനെ വെടിവച്ച് കൊന്നു. പഠാന്‍കോട്ട് ഭീകരാക്രമണവും ഐസിസ് ബന്ധവും ഉള്‍പ്പടെയുള്ള പ്രമാദമായ കേസുകള്‍ അന്വേഷിയ്ക്കുന്ന സംഘത്തിലെ മുഹമ്മദ് തന്‍സീല്‍ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെയാണ് വെടിവച്ച് കൊന്നത്. എന്‍ഐഎ ഡെപ്യൂണ്ടി പൊലീസ് സൂപ്രണ്ടാണ് ഇദ്ദേഹം.
ബിജ്‌നോറില്‍ വച്ചാണ് തന്‍സീലിനേയും ഭാര്യ ഫര്‍സാനയേയും ബൈക്കില്‍ എത്തിയ അക്രമികള്‍ വെടിവച്ച് വീഴ്ത്തിയത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു എന്‍ഐഎ ഉദ്യോഗസ്ഥനും ഭാര്യയും. ഇവര്‍ സഞ്ചരിച്ച കാറിനെ അക്രമികള്‍ ബൈക്കില്‍ പിന്തുടര്‍ന്നു. രാത്രി 12.45 ഓടെയായിരുന്നു സംഭവം.

കാര്‍ തടഞ്ഞു നിര്‍ത്തി 21 തവണയാണ് തന്‍സീലിന് നേരെ വെടിയുതിര്‍ത്തത്. ഭാര്യയ്ക്കും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റു. ഇരുവരേയും ഉടന്‍ മൊറാദബാദിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സീല്‍ മരിച്ചു. ബിഎസ്എഫില്‍ നിന്നും ആറ് വര്‍ഷം മുമ്പാണ് തന്‍സീല്‍ എന്‍ഐഎയില്‍ ചേര്‍ന്നത്.












Click it and Unblock the Notifications