എന്‍ഐഎ ഉദ്യോഗസ്ഥന്‍ തന്‍സീല്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാനയും മരിച്ചു!
ദില്ലി: ഉത്തര്‍പ്രദേശില്‍ കൊല്ലപ്പെട്ട എന്‍ഐഎ ഉദ്യോഗസ്ഥന്‍ മുഹമ്മദ് തന്‍സീല്‍ അഹമ്മദിന്റെ ഭാര്യ ഫര്‍സാനയും മരണത്തിന് കീഴടങ്ങി. ദില്ലിയിലെ എയിംസില്‍ വെച്ചായിരുന്നു 40 കാരിയായ ഫര്‍സാനയുടെ അന്ത്യം. ഫോര്‍തിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫര്‍സാനയെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച 11 മണിയോടെയായിരുന്നു അന്ത്യം.
ഈ മാസമാദ്യം തന്‍സീലും ഭാര്യ ഫര്‍സാനയും സഞ്ചരിച്ച കാറിനെ അക്രമികള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ ഫര്‍സാന ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസമാദ്യം ബിജ്‌നോറില്‍ വച്ചാണ് തന്‍സീല്‍ അഹമ്മദിനെയും ഭാര്യയെയും അക്രമികള്‍ വെടിവെച്ചത്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. മുഹമ്മദ് തന്‍സീല്‍ അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഒരു വാടകക്കൊലയാളിയുമാണ് പിടിയിലായിട്ടുള്ളത്.
സുപ്രധാന കേസുകള്‍ അന്വേഷിയ്ക്കുന്ന സംഘത്തിലെ അംഗമായിരുന്നു തന്‍സീല്‍ അഹമ്മദ്. എന്‍ ഐ എയില്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ഇദ്ദേഹം രാത്രിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന വഴിയാണ് ആക്രമിക്കപ്പെട്ടത്. തന്‍സീലും ഭാര്യ ഫര്‍സാനയും സഞ്ചരിച്ച കാറിനെ അക്രമികള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. ഈ ബൈക്ക് പിന്നീട് ബറേലിയില്‍ നിന്നും പോലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications