മോദിയുടെ തന്ത്രം വിലപ്പോവില്ല; പാകിസ്താന്‍ നൂറിനും വ്യാജനിറക്കുമെന്ന് എന്‍ഐഎ
നോട്ട് നിരോധനം പാകിസ്താന്‍ കള്ളനോട്ട് മാഫിയയ്ക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ 100 രൂപയുടെ വ്യാജ നോട്ട് പുറത്തിറക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്
ദില്ലി: രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി പാകിസ്താന്‍ കള്ളനോട്ട് മാഫിയയ്ക്ക് തിരിച്ചടിയായ സാഹചര്യത്തില്‍ 100 രൂപയുടെ വ്യാജ നോട്ട് പുറത്തിറക്കിയേക്കുമെന്ന് എന്‍ഐഎ. പാകിസ്താനില്‍ 500, 1000 രൂപയുടെ വ്യാജനോട്ടുകള്‍ വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തോടെ പാകിസ്താനേറ്റ തിരിച്ചടിയില്‍ നിന്ന് മുക്തി നേടാന്‍ ഇന്ത്യയില്‍ ഏറ്റവുമധികം ക്രയവിക്രയം നടക്കുന്ന 100 രൂപയുടെ വ്യാജനോട്ടുകള്‍ പാകിസ്താന്‍ പുറത്തിറക്കുമെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.

വ്യാജ നോട്ടിന് അതിര്‍ത്തി മാര്‍ഗ്ഗം
അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബ്, അയല്‍രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്ക് വ്യാജനോട്ടുകള്‍ എത്തുന്നത്.

ഇന്ത്യന്‍ വിപണിയിലേക്ക്
500, 1000 രൂപയുടെ വ്യാജനോട്ടുകള്‍ അച്ചടിച്ച് ഇന്ത്യയിലേക്ക് എത്തിച്ചിരുന്ന പാകിസ്താനിലെ കള്ളനോട്ട് മാഫിയ 100 രൂപയുടെ മികച്ച നിലവാരം പുലര്‍ത്തുന്ന നോട്ടുകള്‍ പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള സാധ്യതയാണ് എന്‍ഐഎയുടെ മുന്നറിയിപ്പിലുള്ളത്.

നോട്ട് നിരോധനം തിരിച്ചടി
തിരിച്ചറിയാനാവാത്ത തരത്തില്‍ ഇന്ത്യന്‍ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കിയിരുന്ന പാകിസ്താന് കനത്ത തിരിച്ചടിയാണ് ഇന്ത്യയിലെ നോട്ട് നിരോധനം കൊണ്ടുണ്ടായത്. ഇത് പരിഹരിക്കാന്‍ ഇത്തരമൊരു നീക്കം പാകിസ്താനില്‍ നിന്ന് പ്രതീക്ഷിക്കാം.

പാകിസ്താന്റെ വ്യാജനോട്ടുകള്‍ ഭീകരവാദത്തിനോ
പാകിസ്താന്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപകമായി എത്തിച്ചുകൊണ്ടിരുന്ന വ്യാജനോട്ടുകള്‍ ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നതിന് വേണ്ടിയാണെന്ന് നേരത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

പഴയ ഡിസൈന്‍ തിരിച്ചടിയാവും
നിലവില്‍ ഇന്ത്യയില്‍ പ്രാബല്യത്തിലുള്ളത് പഴയ 100 രൂപ നോട്ടുകളാണ്, അതിനാല്‍ ഈ നോട്ടുകളുടെ വ്യാജന്‍ പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള നീക്കത്തെ മുന്‍കൂട്ടി കാണേണ്ടത് അനിവാര്യമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന നോട്ട് പ്രതിസന്ധിയും ഇതിന് കാരണമായേക്കാം.












Click it and Unblock the Notifications