കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണം: എന്‍ഐഎ അന്വേഷണം ആരംഭിച്ചു, പാകിസ്താനില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ പരിശോധിക്കും!

  • By Desk
Google Oneindia Malayalam News

ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ സ്‌ഫോടനത്തിന് 15 കിലോയോളം ആര്‍ഡിഎക്‌സ് ഉപയോഗിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ദേശീയ അന്വേണം ഏജന്‍സി എന്‍ഐഎയും കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയും ജമ്മൂ കാശ്മീരിലെ പുല്‍വാമയിലെത്തി പ്രാഥമിക അന്വേഷണം നടത്തി. ദേശീയ പാതയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറി പാംപോര്‍ അവന്തിപുരയ പ്രദേശം സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണെന്നും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. കാശ്മീര്‍ താഴവരയിലെ സൈന്യത്തിന് നേരെയുള്ള ഭീകരാക്രമണത്തില്‍ നിരവധി തവണ ഈ മേഖല തിരഞ്ഞെടുത്തിരുന്നു.

അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഭീകരാക്രമണം നടന്ന ശ്രീനഗറില്‍ നിന്ന് 30 കിലോമീറ്റര്‍ മാറി ശ്രീനഗര്‍ ജമ്മു ദേശീയപാതയിലെ ലെഥ്‌പോറയില്‍ എത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ഫോറന്‍സിക് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. നാഷണല്‍ സെക്യൂരിറ്റി ഗാഡിന്റെ നാഷണല്‍ ബോംബ് ഡാറ്റ സെന്റര്‍ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചതായി പറയുന്നു. ഇത് സ്‌ഫോടനത്തിനായി ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ സ്വഭാവമെന്തെന്ന് നിര്‍ണയിക്കുന്നതിനാണ്.

pulwama5-1550

എന്‍ഐഎ ആക്രമണത്തിന് സാക്ഷിയായ സിആര്‍പിഎഫ് ജവാന്മോരോടും ജമ്മു കാശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. പ്രദേശത്തെ മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. ആക്രമണം നടന്ന സമയത്ത് നടന്ന സംശയാസ്പദമായ ഫോണ്‍ ാേകളുകള്‍ക്കു നേരെ അന്വേഷണം ഉണ്ടാകും. ആക്രമണത്തില്‍ ജെയ്‌ഷെ ഇ മൂഹമ്മദ് ഉത്തരവാദിത്വം ഏറ്റെടുത്തതിനാല്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്ന എല്ലാ സംശയാസ്പദമായ ഫോണ്‍ വിളികളും റെക്കോര്‍ഡ് പരിശോധിക്കും.

ആക്രണത്തിന് ഉപയോഗിച്ച വാഹനം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. സ്‌ഫോടക വസ്തുക്കള്‍ ആക്രമണം നടന്ന ദിവസമോ അതിന് തൊട്ട് മുന്‍പുള്ള ദിവസമോ ആണ് വാഹനത്തില്‍ സജ്ജീകരിച്ചതെനന്ും അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 2016 ല്‍ അക്രമികള്‍ പാരാമിലിറ്ററി ബസിനു നേരെ വെടിയുതിര്‍ത്ത് എട്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഇതും ദേശീയപാതയ്ക്കരികിലായാണ് നടന്നത്. 2014ല്‍ ബിഎസ്എഫിന് നേരയും ആക്രമണം ഉണ്ടായിരുന്നു. ആള്‍പാര്‍പ്പുള്ള മേഖലയിലെ ഹൈവേകള്‍ അക്രമികള്ഡക്ക് മുതല്‍ക്കൂട്ടാകുകയാണ്.

English summary
NIA probe begins in Pulwama attack. CFSL team collect samples, phone calls from pak to boarder will cross checked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X