കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് വേട്ടയ്ക്ക് എന്‍ഐഎ; കോയമ്പത്തൂരില്‍ ഒരേ സമയം എഴിടത്ത് റെയ്ഡ്, ശ്രീലങ്കൻ ബന്ധത്തെ കുറിച്ച്

Google Oneindia Malayalam News

കോയമ്പത്തൂര്‍: ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയിലും ഇത്തരത്തില്‍ ഭീകരാക്രമണങ്ങള്‍ക്ക് ഐസിസ് പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് വേദിയായേക്കുമെന്നും സംശയിക്കുന്നുണ്ട്.

പൊതു ഇടത്ത് ഐസിസ് ചുവരെഴുത്ത്; കെജ്രിവാൾ, ധോണി പരാമർശം, മുംബൈയിൽ അതീവ ജാഗ്രത!!പൊതു ഇടത്ത് ഐസിസ് ചുവരെഴുത്ത്; കെജ്രിവാൾ, ധോണി പരാമർശം, മുംബൈയിൽ അതീവ ജാഗ്രത!!

ഇതിനിടെയാണ് കോയമ്പത്തൂരില്‍ ഐസിസ് ബന്ധമുള്ളവരെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. ഒരേസമയം ഏഴിടത്തായിരുന്നു പരിശോധന. പരിശോധനയിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.

ഉക്കടത്തെ അമ്പുനഗര്‍, കുനിയമുത്തൂര്‍, പോത്തന്നൂര്‍ എന്നിവിടങ്ങളില്‍ ആയിരുന്നു റെയ്ഡ്. ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് പരിശോധന തുടങ്ങിയത്. ഐസിസ് ഭീകരുമായി ബന്ധം പുലര്‍ത്തുന്നവര്‍ എന്ന് സംശയിക്കുന്നവരുടെ വീടുകളാണ് പരിശോധിച്ചത്.

ISIS

ശ്രീലങ്കയിലെ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകൾ. എന്‍ഐഎയുടെ കൊച്ചി യൂണിറ്റും ഇപ്പോഴത്തെ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരിൽ ഒരാൾ അതിന് മുന്പ് ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ടായിരുന്നു ഇപ്പോഴത്തെ റെയ്ഡ്.

ശ്രീലങ്കയില്‍ ഭീകരാക്രമണം നടത്തിയവരും ഇന്ത്യയിലെ ഐസിസ് പ്രവര്‍ത്തകരും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും എന്‍ഐഎ പരിശോധിക്കുന്നുണ്ട്. കേരളത്തില്‍ അറസ്റ്റിലായ റിയാബ് അബൂബക്കറും ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ശ്രീലങ്കന്‍ മോഡല്‍ ഭീകരാക്രമണം കേരളത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ കണ്ടെത്തിയിരുന്നു.

English summary
NIA raids multiple areas in Coimbatore over suspected ISIS links
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X