സ്റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന പരാമർശം പിൻവലിച്ച് ജസ്റ്റിസ് ഷിന്ദേ; നടപടി എൻഐഎ എതിർപ്പിനെ തുടർന്ന്
നിയമപരമായ കാര്യങ്ങൾ പരിഗണിക്കാതെ സ്റ്റാൻ സ്വാമി സമൂഹത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നാണ് തിങ്കളാഴ്ച ജസ്റ്റിസ് എസ്.എസ് ഷിന്ദേ പറഞ്ഞത്
മുംബൈ: മനുഷ്യാവകാശ പ്രവർത്തകനും എൽഗാർ പരിഷത്ത് കേസിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുകയും ചെയ്തിരുന്ന ഫാ സ്റ്റാൻ സ്വാമിയെ പ്രകീർത്തിക്കുന്ന പരാമർശം പിൻവലിച്ച് ബോംബൈ ഹൈക്കോടതി. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) എതിർപ്പിനെ തുടർന്നാണ് ജസ്റ്റിസ് എസ്.എസ് ഷിന്ദേ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ നടപടി. എൻഐഎയ്ക്കുവേണ്ടി ഹാജരായ അനിൽ സിങ്ങാണ് കോടതിയെ എതിർപ്പ് അറിയിച്ചത്.

നിയമപരമായ കാര്യങ്ങൾ പരിഗണിക്കാതെ സ്റ്റാൻ സ്വാമി സമൂഹത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നാണ് തിങ്കളാഴ്ച ജസ്റ്റിസ് എസ്.എസ് ഷിന്ദേ പറഞ്ഞത്. സ്റ്റാന്‍ സ്വാമി സമൂഹത്തിനു വേണ്ടി ചെയ്ത നല്ലകാര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ കണ്ടുവെന്നും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളോട് ആദരവാണ് ഉള്ളതെന്നും ജസ്റ്റിസ് ഷിന്ദേ പറഞ്ഞിരുന്നു.
എന്നാല്‍ ഈ പരാമര്‍ശം എന്‍ഐഎയ്ക്ക് മോശമായ പ്രതിച്ഛായ സൃഷ്ടിച്ചുവെന്നും കേസ് അന്വേഷണങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഷിന്ദേ നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്തകാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരുടെ ധാർമ്മികതയെ ബാധിക്കുന്നതാണ് കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ പരാമർശമെന്നും എൻഐഎ വ്യക്തമാക്കി.
Recommended Video
ഇതോടെയാണ് പരാമർശം പിൻവലിക്കുന്നതായി ജസ്റ്റിസ് എസ്.എസ് ഷിന്ദേ അറിയിച്ചത്. , "നിയമപരമായ പ്രശ്നങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമാണ്. ഞാൻ വ്യക്തിപരമായി പറഞ്ഞത് നിങ്ങളെ വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് പിൻവലിക്കുന്നു. ങ്ങളുടെ ശ്രമം എല്ലായ്പ്പോഴും സന്തുലിതമാണ്. ഞങ്ങൾ ഒരിക്കലും അഭിപ്രായങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഞങ്ങളും മനുഷ്യരാണ്, പെട്ടെന്ന് ഇതുപോലെ എന്തെങ്കിലും സംഭവിക്കാം." ഷിന്ദേ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications