കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഗ്യസിങിന് അനുകൂലമായി വിധി; ഹര്‍ജി എന്‍ഐഎ കോടതി തള്ളി, കോടതിക്ക് തടയാനാകില്ല

Google Oneindia Malayalam News

ദില്ലി: ഭോപ്പാലില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രഗ്യാസിങ് താക്കൂറിന് അനുകൂലമായി കോടതി വിധി. പ്രഗ്യ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി എന്‍ഐഎ കോടതി തള്ളി. ഏതെങ്കിലും ഒരു വ്യക്തി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് തടയുക എന്നത് തങ്ങളുടെ പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

Sadvi

മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധു സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. തന്നെ മല്‍സരിക്കുന്നതില്‍ നിന്ന് തടയുന്നതിന് ആര്‍ക്കും അധികാരമില്ലെന്ന് പ്രഗ്യ സിങ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി എന്‍ഐഎയുടെ പ്രതികരണം തേടി. പ്രഗ്യയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മതിയായ തെളിവ് ലഭിച്ചിട്ടില്ല എന്നാണ് കുറ്റപത്രത്തില്‍ പറയുന്നതെന്ന് എന്‍ഐഎ കോടതിയെ ബോധിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യങ്ങള്‍ കണക്കിലെടുത്താണ് കോടതി ഹര്‍ജി തള്ളിയത്.

ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായ ശേഷം പ്രഗ്യ നടത്തുന്ന ഓരോ പ്രസ്താവനകളും വിവാദമായിരുന്നു. അതിനിടെയാണ് മല്‍സരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രഗ്യ സിങ് താക്കൂര്‍ പറഞ്ഞതും വിവാദമായിരുന്നു.

ദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ലദില്ലിയില്‍ ബിജെപിയുടെ അടിവേരിളക്കി രാഹുല്‍; ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചൗക്കിദാര്‍ ഇല്ല

ബാബറി മസ്ജിദ് തകര്‍ത്തതില്‍ ദുഖമില്ല. താനും പോയിരുന്നു. അതില്‍ പങ്കാളിയായതില്‍ അഭിമാനമുണ്ട്. പള്ളി പൊളിച്ചതില്‍ എന്തിന് ഖേദം പ്രകടിപ്പിക്കണം. സത്യത്തില്‍ എനിക്ക് അഭിമാനമാണ്. രാമക്ഷേത്രം നിന്ന സ്ഥലത്ത് ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. അത് നീക്കുകയാണ് തങ്ങള്‍ ചെയ്തത്. ഹിന്ദുക്കളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. രാമക്ഷേത്രം അവിടെ പണിയുമെന്നും പ്രഗ്യ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ചോദിച്ചിരുന്നു. മുംബൈ ഭീകരാക്രമണ വേളയില്‍ രക്തസാക്ഷിയായ എടിഎസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ സംസാരിച്ചതിനും പ്രഗ്യക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു.

English summary
NIA rejects application to bar Sadhvi Pragya from contesting polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X