കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചേക്കും... കടുത്ത നടപടി വരുന്നു, കാരണം എന്‍ഐഎ റിപ്പോര്‍ട്ട്

പിഎഫ്ഐ രാജ്യത്ത് സമാന്തരമായ ഭരണസംവിധാനം നടത്തുകയാണെന്ന് എന്‍ഐഎ

  • By Sooraj
Google Oneindia Malayalam News

ദില്ലി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) രാജ്യത്ത് നിരോധിച്ചേക്കും. പിഎഫ്‌ഐക്കെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരേ കേന്ദ്രം നടപടിക്കൊരുങ്ങുന്നു. പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ നാലു തീവ്രവാദ കേസുകള്‍ നിലവിലുണ്ടെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ടിലുള്ളത്. എന്‍ഐഎ സമര്‍പ്പിച്ച ഫയലുകള്‍ പരിശോധിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ നിരോധനമടക്കമുള്ള കടുത്ത നടപടികളിലേക്കു കേന്ദ്രം നീങ്ങുകയുള്ളൂ.

1

ബംഗളൂരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രുദ്രേഷിനെ കൊലപാതകത്തിലും ഇടുക്കിയില്‍ അധ്യാപകന്റെ കൈപ്പത്തി വെട്ടിയതിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നു കണ്ടെത്തിയിരുന്നു. കണ്ണൂരിലെ ക്യാംപില്‍ നിന്നു ബോംബുകളും വാളുകളും പിടിച്ചെടുത്ത സംഭവവും എന്‍ഐഎ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട കേസിലും പോപ്പുലര്‍ ഫ്രണ്ടിനു പങ്കുള്ളതായും എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

2

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വീഡിയോയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പരിശീലനം നടത്തുന്നത്. മാത്രമല്ല സമാന്തരമായ ഭരണസംവിധാനം രാജ്യത്ത് നടപ്പാക്കുകയാണ് പിഎഫ്‌ഐ ചെയ്യുന്നതെന്നും എന്‍ഐഎ പറയുന്നു.2006ലാണ് എസ്ഡിപിഐ മേധാവിയായ ഇ അബൂബക്കര്‍ പോപ്പുലര്‍ ഫ്രണ്ടെന്ന സംഘടനയ്ക്ക് രൂപം നല്‍കിയത്. കോളിളക്കമുണ്ടാക്കിയ ലൗജിഹാദ് സംഭവത്തിനു പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്നാണ് എന്‍ഐഎ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, എന്‍ഐഎയുടെ ആരോപണങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം പി കോയ നിഷേധിച്ചു. അന്വേഷണത്തിന് എന്‍ഐഎ തങ്ങളെ സമീപിച്ചിട്ടില്ല. ദേശവിരുദ്ധമായി ഒന്നും പോപ്പുലര്‍ ഫ്രണ്ട് ചെയ്യുന്നില്ല. 25 വര്‍ഷത്തിനിടെ 10 കേസുകള്‍ മാത്രമേ പാര്‍ട്ടിയുടെ പേരിലുള്ളൂ. കേരളത്തിലെ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. പക്ഷെ ഈ സംഘടനകളെ ദേശ വിരുദ്ധമെന്ന് വിളിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
The Popular Front of India could well be staring at a ban. The Home Ministry is looking into a detailed dossier submitted by the National Investigation Agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X