കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിഫോര്‍ണിയന്‍ ബദാമും ഇന്ത്യയിലെ ഭീകരവാദവും; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി എന്‍ഐഎ

എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുന്നതിനുള്ള ഫണ്ട് എത്തിയ്ക്കുന്നത് ബദാം ഇറക്കുമതി വഴിയെന്ന് ദേശീയ അന്വേഷണ ഏജന്‍സി. എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പാക് അധീന കശ്മീരില്‍ വളരുന്ന ബദാം ഗിരി എന്ന കാലിഫോര്‍ണിയന്‍ ബദാമിന്റെ വ്യാപാരം വഴി പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പണമെത്തുന്നുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.

കേസെടുത്ത് എന്‍ഐഎ

കേസെടുത്ത് എന്‍ഐഎ

നിയന്ത്രണ രേഖ വഴി ഇന്ത്യയിലെത്തുന്ന ബദാം ഇറക്കുമതി വഴി ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുകള്‍ എത്തിയ്ക്കുന്നതെന്ന് എന്‍ഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടുകളാണ് വ്യക്തമാക്കുന്നത്.

വ്യാപാരികള്‍ നിരീക്ഷണത്തില്‍

വ്യാപാരികള്‍ നിരീക്ഷണത്തില്‍

കണ്ടെത്തലിനെ തുടര്‍ന്ന് കേസെടുത്ത എന്‍ഐഎ നോര്‍ത്ത് കശ്മീരിലെ വ്യാപാര കേന്ദ്രങ്ങളിലും വ്യാപാരികളെയും കേന്ദ്രീകരിച്ച് പരിശോധന നടത്തിവരുന്നുണ്ട്. പൂഞ്ച് ജില്ലയിലെ ചാക്കന്‍ ദാ ബാഗിലും എന്‍ഐഎ തിരച്ചില്‍ നടത്തുന്നുണ്ട്.

 ഗൂഡാലോചന തന്നെ

ഗൂഡാലോചന തന്നെ

നോര്‍ത്ത് കശ്മീരിലെ വ്യാപാര കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ കാലിഫോര്‍ണിയ ബദാം കൈമാറിയതിനുള്ള സുപ്രധാന രേഖകള്‍ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. ഈ രേഖകള്‍ എന്‍ഐഎ പരിശോധിച്ചുവരികയാണ്.

ബദാം വില്ലനാണ്

ബദാം വില്ലനാണ്

പാക് അധീന കശ്മീരിലുള്ള വ്യാപാരികള്‍ കാലിഫോര്‍ണിയന്‍ ബദാം സ്വീകരിക്കുകയും അയച്ചുനല്‍കുകയും ചെയ്തതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇത് വഴി ലഭിക്കുന്ന പണമാണ് കശ്മീരിലെ ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍.

 വിശ്വസനീയം

വിശ്വസനീയം

ഇന്ത്യയിയില്‍ ഭീകരവാദം വളര്‍ത്തുന്നതിനായി പാകിസ്താനില്‍ നിന്ന് ബദാം വ്യപാരം വഴി വന്‍തോതില്‍ പണമെത്തുന്നുണ്ടെന്ന് വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കശ്മീരിലെ സലമാദാബാദ് വഴിയാണ് ഇത് നടക്കുന്നതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

അതിര്‍ത്തിയില്‍ ബാര്‍ട്ടര്‍ സംവിധാനം

അതിര്‍ത്തിയില്‍ ബാര്‍ട്ടര്‍ സംവിധാനം

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നിയന്ത്രണരേഖ കരാര്‍ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലും ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബാര്‍ട്ടര്‍ സമ്പ്രദായം വഴി കൈമാറാം. ബദാം ഗിരി എന്ന കലിഫോര്‍ണിയന്‍ ബദാം പാക് അധീന കശ്മീരിലാണ് വളരുന്നത്.

English summary
NIA says terror funding from Pakistan to India taking place through import of California almonds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X