കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക നേതാവിന് എന്‍ഐഎ സമന്‍സ്; തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട കേസ്

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക നിമയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷക നേതാവിന് ദേശീയ അന്വേഷണ ഏജന്‍സിയുടെ സമന്‍സ്. ലോക് ഭലായ് ഇന്‍സാഫ് വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ബാല്‍ദേവ് സിങ് സിര്‍സയെ ആണ് എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിനിധികളില്‍ ബാല്‍ദേവ് സിങ് സിര്‍സയുമുണ്ടായിരുന്നു. നിരോധിത ഖലിസ്താനി സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ബാല്‍ദേവ് സിങിനെ ചോദ്യം ചെയ്യാന്‍ പോകുന്നത്.

b

കര്‍ഷക സമരക്കാര്‍ക്കിടയില്‍ ഖലിസ്താനികളുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഈ വാദം സമരക്കാര്‍ തള്ളുകയും ചെയ്തു. തൊട്ടുപിന്നാലെയാണ് ബാല്‍ദേവ് സിങിനെ ചോദ്യം ചെയ്യുന്നത്. സമരക്കാരെ സമ്മര്‍ദ്ദത്തിലാക്കി വരുതിയിലാക്കാനുള്ള തന്ത്രമാണ് അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 എല്ലാ വീട്ടിലും ലാപ്ടോപ്പ്; കംപ്യൂട്ടർ വിരുദ്ധസമരം ആരെങ്കിലും അയവിറക്കിയാൽ കുറ്റം പറയാനാവില്ല: ഉമ്മൻചാണ്ടി എല്ലാ വീട്ടിലും ലാപ്ടോപ്പ്; കംപ്യൂട്ടർ വിരുദ്ധസമരം ആരെങ്കിലും അയവിറക്കിയാൽ കുറ്റം പറയാനാവില്ല: ഉമ്മൻചാണ്ടി

ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് എന്‍ഐഎ സമന്‍സില്‍ പറയുന്നത്. തീവ്രവാദി സംഘടനകൡ നിന്ന് പണം വാങ്ങിയ കേസില്‍ സാക്ഷിയായിട്ടാണ് ബാല്‍ദേവിനെ വിളിപ്പിച്ചതെന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഖലിസ്താനി സംഘടന ഇന്ത്യയിലെ നിരവധി സര്‍ക്കാര്‍ ഇതരസംഘടനകള്‍ക്ക് പണം കൈമാറി എന്നാണ് കേസ്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ ഇത്തരം സംഘടനകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തീവ്രവാദം വളര്‍ത്താനാണ് ഖലിസ്താനി സംഘടനകള്‍ പണം നല്‍കിയത് എന്ന് എന്‍ഐഎ പറയുന്നു.

അമേരിക്ക, കാനഡ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പില്‍ കര്‍ഷകരെ പിന്തുണച്ച് പ്രതിഷേധം നടന്നിരുന്നു. ഇതിനെല്ലാം പിന്നില്‍ ഖലിസ്താനി തീവ്ര സംഘങ്ങളാണ് എന്ന് എന്‍ഐഎ പറയുന്നു. എന്‍ഐഎ, ഇഡി, ആദായ നികുതി വകുപ്പ്, സിബിഐ, എഫ്‌സിആര്‍എ എന്നീ അന്വേഷണ ഏജന്‍സികളുടെ പ്രത്യേക യോഗം കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് ഫണ്ട് സംബന്ധിച്ചും പണം ലഭിച്ച സംഘടനകളെ പറ്റിയും അന്വേഷിക്കാന്‍ തീരുമാനിച്ചത്. സിഖ് ഫോര്‍ ജസ്റ്റിസ്, ബബ്ബാര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, ഖലിസ്താന്‍ ജിന്‍ദാബാദ് ഫോഴ്‌സ്, ഖലിസ്താന്‍ ടൈഗര്‍ ഫോഴ്‌സ് എന്നീ സംഘടനകളാണ് പണം നല്‍കിയത് എന്നാണ് സംശയിക്കപ്പെടുന്നത്.

Recommended Video

cmsvideo
ഡല്‍ഹി: കർഷക സംഘടന നേതാവിന് നോട്ടീസ് നൽകി എൻഐഎ; കർഷകസമരം അട്ടിമറിക്കാനെന്ന് ആരോപണം

English summary
NIA summons farm union leader Baldev Singh Sirsa in Terror Funding Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X