ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍: നായിക്കിനെ വിടാതെ പിന്തുടര്‍ന്ന് എന്‍ഐഎ
എന്‍ജിഒ ജീവനക്കാരുടെ ഫോണുകള്‍ എന്‍ഐഎ പിടിച്ചെടുത്തു
മുംബൈ: വിവാദ ഇസ്ലാമിക് പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെ വലയിലാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് എന്‍ഐഎ. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും എന്‍ഐഎ ആരായുന്നത്.
Read also: പാകിസ്താനില്‍ നടിമാര്‍ക്ക് ദുശ്ശകുനം; നടി കൊല്ലപ്പെട്ടത് മുന്‍ കാമുകന്റെ വെടിയേറ്റ്!!
ഐസിസിന് വേണ്ടിയും സാക്കിര്‍ നായിക്കിന്റെ സ്‌പോണ്‍സര്‍ഷിപ്പ്, എന്‍ഐഎയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
നായിക്കിനെ കുരുക്കാന്‍ ഇന്റര്‍പോള്‍!! വെബ്ബ്‌സൈറ്റും ബ്ലോഗും ബ്ലോക്ക് ചെയ്തു
ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്ത്യ വിട്ട സാക്കിര്‍ നായിക്കിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തെക്കുറിച്ചാണ് എന്‍ഐഎ ആലോചിക്കുന്നത്. സാക്കിര്‍ നായിക്കുമായി ബന്ധം പുലര്‍ത്തുന്നവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുള്ള ശ്രമങ്ങളും കേസ് അന്വേഷിക്കുന്ന എന്‍ഐഎ നടത്തുന്നു.

റെയ്ഡിനിടെ ഫോണ്‍
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനിടെ പ്രധാന ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന സിഇഒ മന്‍സൂര്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്. ബോര്‍ഡ് അംഗങ്ങളുടെയും നായിക്കിന്റെ സഹോദരന്റെയും ഫോണുകള്‍ എന്‍ഐഎ പിടിച്ചെടുത്തു.

ഐടി വിദഗ്ദര്‍ സഹായിക്കും
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍ അധികാരികളുടെ കണ്ടെത്തുന്നതിനായി പൊലീസ് ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ ഫോണ്‍ പിടിച്ചെടുത്ത സംഘം ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ദില്ലിയില്‍ നിന്നുള്ള ഒരു സംഘം ഐടി വിദഗ്ദരും എന്‍ഐഎയെ സഹായിക്കും.

ഐആര്‍എഫില്‍ നിന്ന് കൂട്ട രാജി
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടഷന് വിലക്കേര്‍പ്പെടുത്തിയതോടെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ സിഇഒ മന്‍സൂര്‍ ഷെയ്ഖ് ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കൂട്ടരാജിയ്ക്കരൊരുങ്ങുകയാണ്. ശമ്പള കുടിശ്ശിക തീര്‍ത്തുനല്‍കാനും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്ക് അഞ്ച് വര്‍ഷത്തേക്ക്
ഭീകരവാദവുമായി ബന്ധമുണ്ടെന്നും വിദേശ ഫണ്ടുകള്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കുന്നുവെന്ന് കണ്ടെത്തിയതോടെ കേന്ദ്രസര്‍ക്കാര്‍ സാക്കിര്‍ നായിക്ക് സ്ഥാപകനായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.

എന്‍ഐഎ റെയ്ഡ്
ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ എന്‍ജിഒയുമായി ബന്ധപ്പെട്ട പത്തിടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

റെഡ് കോര്‍ണര്‍ നോട്ടീസ്
ധാക്ക ഭീകരാക്രമണത്തോടെ ഇന്ത്യ വിട്ട സാക്കിര്‍ നായിക്കിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള നീക്കത്തെക്കുറിച്ച് എന്‍ഐഎ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications