കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍ദ്വാന്‍ സ്‌ഫോടനം ; അന്വേഷണം ആസ്സാമിലേക്കും മേഘാലയയിലേക്കും

Google Oneindia Malayalam News

ബര്‍ദ്വാന്‍ : ബര്‍ദ്വാന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ആസ്സാം, മേഘാലയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ എന്‍ഐഎ തീരുമാനം. ബര്‍ദ്വാന്‍ സ്‌ഫോടനത്തിനുശേഷം തീവ്രവാദികളെന്ന് സംശയിക്കുന്ന നിരവധി പേര്‍ ആസ്സാമിലേക്ക് ചേക്കേറിയതായാണ് സൂചന.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ കഴിഞ്ഞ ദിവസം ആസ്സാമില്‍ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്(ജെഎംബി) പ്രത്യേക പരിശീലനം നല്‍കിയവരാണ് ഈ യുവാക്കള്‍. തീവ്രവാദവുമായി ബന്ധമുളള നിരവധി പേര്‍ ആസ്സാമിലേക്ക് കടന്നുകളഞ്ഞതായി ഇവര്‍ മൊഴി നല്‍കിയിരുന്നു. ആസ്സാമിലെ ചില സന്നദ്ധസംഘടനകള്‍ ജെഎംബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നതായി പറയുന്നുണ്ട്. ചില പ്രാദേശിക രാഷ്ട്രീയനേതാക്കള്‍ക്കും ഇതില്‍ പങ്കുളളതായി സംശയിക്കുന്നു. ഇക്കാര്യം പരിശോധിക്കാന്‍ ആസ്സാം പോലീസിന്റെ സഹായം തേടാനാണ് എന്‍ഐഎ പദ്ധതി.

burdwan

ആസ്സാമിലെ ചില സംഘടനകള്‍ ബംഗ്ലാദേശില്‍ നിന്നുളള ഹര്‍ക്കാത്തുല്‍ ജിഹാദ് ഇസ്ലാം പോലുളള തീവ്രവാദസംഘങ്ങള്‍ക്ക് സഹായം ചെയ്തുനല്‍കുന്നതായി നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യവും എന്‍ഐഎ അന്വേഷിക്കും. പശ്ചിമബംഗാളിലെയും ആസ്സാമിലെയും തീവ്രവാദസംഘങ്ങള്‍ തമ്മില്‍ പരസ്പര ബന്ധമുളളതായാണ് സൂചന. ബംഗ്ലാദേശില്‍ വേരുകളുളള ജെഎംബി, ഹ്യൂജി-ബി എന്നിവയെല്ലാം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആസ്സാമിലും പശ്ചിമബംഗാളിലും വ്യാപിപ്പിച്ചിരുന്നു. അല്‍ക്വയ്ദ പോലുളളവയ്ക്ക് ആസ്സാമില്‍ ആധിപത്യം സ്ഥാപിക്കാന്‍ നീക്കമുളളതായും പറയുന്നുണ്ട്.

English summary
National Investigating Agency probing the Burdwan blast case will also focus on the role of some elements in Assam and Meghalaya. NIA sources said that there are a large number of militants who have taken refuge in Assam following Burdwan blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X