പഞ്ചാബില്‍ പാക് നിര്‍മിത ഭക്ഷണപദാര്‍ത്ഥങ്ങള്‍! ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കാം
പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രണത്തില്‍ പഞ്ചാബ് മാത്രമല്ല ഇന്ത്യ ഒന്നടങ്കം ഭയന്നു വിറച്ചിരുന്നു. വീണ്ടും പേടിപെടുത്തുന്ന വിവരങ്ങളാണ് പഞ്ചാബില്‍ നിന്നും ലഭിക്കുന്നത്. ഭീകരര്‍ ഇപ്പോഴും പഞ്ചാബില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. പഞ്ചാബിലെ അതിര്‍ത്തി പ്രദേശമായ സിമ്പാലിലെ ബിഎസ്എഫ് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ എത്തിയെന്നുള്ള അടയാളങ്ങളാണ് ലഭിച്ചിരിക്കുന്നത്.
പാക് നിര്‍മിത ഭക്ഷ്യവസ്തുക്കളുടെ ഒഴിഞ്ഞ പാക്കറ്റുകളാണ് സൈനിക ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം കഴിച്ച് ഭീകരര്‍ ഉപേക്ഷിച്ച അവശിഷ്ടങ്ങളാണ് ഇതെന്ന് പറയപ്പെടുന്നു. ശുചീകരണ തൊഴിലാളികളാണ് പാക്കറ്റുകള്‍ കണ്ടെത്തിയത്. പഞ്ചാബില്‍ ഭീകരര്‍ വീണ്ടും പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം.

ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ എന്‍ഐഎ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇവയെല്ലാം കറാച്ചി നിര്‍മ്മിത വസ്തുക്കളാണെന്ന് പറയുന്നു. പത്താന്‍കോട് ഭീകരാക്രമണത്തിനെത്തിയ ഭീകരര്‍ ഉപയോഗിച്ചതാകാം ഇവയെന്നും സംശയമുണ്ട്.
ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ജനുവരി രണ്ടിനാണ് പത്താന്‍കോട് വ്യോമസേന കേന്ദ്രത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്നും വിട്ടു മാറിയിട്ടില്ല. പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഇനിയും പ്രതീക്ഷിക്കാമെന്ന് ഐസിസ് ഭീകരര്‍ പറഞ്ഞിട്ടുമുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications