കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബില്‍ പാക് നിര്‍മിത ഭക്ഷണപദാര്‍ത്ഥങ്ങള്‍! ഏതുനിമിഷവും ആക്രമണം പ്രതീക്ഷിക്കാം

  • By Sruthi K M
Google Oneindia Malayalam News

പത്താന്‍കോട്: പത്താന്‍കോട് ഭീകരാക്രണത്തില്‍ പഞ്ചാബ് മാത്രമല്ല ഇന്ത്യ ഒന്നടങ്കം ഭയന്നു വിറച്ചിരുന്നു. വീണ്ടും പേടിപെടുത്തുന്ന വിവരങ്ങളാണ് പഞ്ചാബില്‍ നിന്നും ലഭിക്കുന്നത്. ഭീകരര്‍ ഇപ്പോഴും പഞ്ചാബില്‍ ഒളിഞ്ഞിരിപ്പുണ്ടെന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. പഞ്ചാബിലെ അതിര്‍ത്തി പ്രദേശമായ സിമ്പാലിലെ ബിഎസ്എഫ് സൈനിക കേന്ദ്രത്തിനു സമീപം ഭീകരര്‍ എത്തിയെന്നുള്ള അടയാളങ്ങളാണ് ലഭിച്ചിരിക്കുന്നത്.

പാക് നിര്‍മിത ഭക്ഷ്യവസ്തുക്കളുടെ ഒഴിഞ്ഞ പാക്കറ്റുകളാണ് സൈനിക ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. ഭക്ഷണം കഴിച്ച് ഭീകരര്‍ ഉപേക്ഷിച്ച അവശിഷ്ടങ്ങളാണ് ഇതെന്ന് പറയപ്പെടുന്നു. ശുചീകരണ തൊഴിലാളികളാണ് പാക്കറ്റുകള്‍ കണ്ടെത്തിയത്. പഞ്ചാബില്‍ ഭീകരര്‍ വീണ്ടും പ്രവേശിച്ചിട്ടുണ്ടെങ്കില്‍ പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കാം.

pathankot-attack

ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ എന്‍ഐഎ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇവയെല്ലാം കറാച്ചി നിര്‍മ്മിത വസ്തുക്കളാണെന്ന് പറയുന്നു. പത്താന്‍കോട് ഭീകരാക്രമണത്തിനെത്തിയ ഭീകരര്‍ ഉപയോഗിച്ചതാകാം ഇവയെന്നും സംശയമുണ്ട്.

ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ ജനുവരി രണ്ടിനാണ് പത്താന്‍കോട് വ്യോമസേന കേന്ദ്രത്തിനു നേരെ ഭീകരാക്രമണമുണ്ടായത്. ആക്രമണത്തിന്റെ നടുക്കം ഇപ്പോഴും ജനങ്ങളില്‍ നിന്നും വിട്ടു മാറിയിട്ടില്ല. പത്താന്‍കോട് മോഡല്‍ ഭീകരാക്രമണം ഇനിയും പ്രതീക്ഷിക്കാമെന്ന് ഐസിസ് ഭീകരര്‍ പറഞ്ഞിട്ടുമുണ്ട്.

English summary
In a major breakthrough, investigators have stumbled upon vital evidence that can prove Pakistan's involvement in the Pathankot terror attack. Empty food packets with Pakistan label have been found at the international border near a BSF outpost in Simbal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X