Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ കാമുകിയുടെ കുത്തേറ്റ് കാമുകന്‍ കൊല്ലപ്പെട്ടു; കാരണം ഇതാണ്

നൈജീരിയന്‍ സ്വദേശികളായ കാമുകനും കാമുകിയും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കാമുകന്‍ കൊല്ലപ്പെട്ടു.

ദില്ലി: നൈജീരിയന്‍ സ്വദേശികളായ കാമുകനും കാമുകിയും തമ്മിലുണ്ടായ വഴക്കിനൊടുവില്‍ കാമുകന്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ദില്ലിയിലാണ് സംഭവം. മുപ്പതുകാരനായ ഇസു ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുപത്തിനാലുകാരിയായ ഉസുമയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരുവര്‍ഷത്തോളം ഒരുമിച്ചു താമസിക്കുകയായിരുന്നു.

ഇസു ദില്ലിയില്‍ ഗാര്‍മെന്റ്‌സ് ബിസിനസ് നടത്തുകയായിരുന്നു. ഉസുമുവാകട്ടെ താമസസ്ഥലത്തിനടുത്ത് ഭക്ഷണ സ്റ്റാളും നടത്തുകയാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞദിവസം ഉച്ചയോടെ വഴക്കുണ്ടാവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാമ്പത്തിക വിഷയത്തെ ചൊല്ലിയായിരുന്നു ഇവര്‍ കലഹിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

xhacked-to-death-in-tamil-nadu-25-1488016385-jpg-pagespeed-ic-wkeloqvedt-21-1503284883.jpg -Properties

പരസ്യമായി കലഹിച്ച ഇരുവരും ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതിനിടയില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് ഉസുമു കാമുകന്റെ കൈയ്യില്‍ കുത്തുകയായിരുന്നു. യുവതിതന്നെ ഉടന്‍ കാമുകനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്നുപോയതിനാല്‍ മരിക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുത്തിയത് മന:പൂര്‍വമല്ലെന്നും അബദ്ധത്തില്‍ സംഭവിച്ചതാണെന്നുമാണ് യുവതിയുടെ മൊഴി. നൈജീരിയയില്‍ നിന്നും ഒട്ടേറെ യുവതീയുവാക്കള്‍ ദില്ലിയില്‍ പഠനത്തിനും മറ്റുമായി താമസിക്കുന്നുണ്ട്. ഇവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദില്ലി മന്ത്രി തിരച്ചില്‍ നടത്തിയത് ഏറെ വിവാദമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+