കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വേശ്യാവൃത്തിയ്ക്ക് തയ്യാറായില്ല; നൈജീരിയന്‍ യുവതിയെ മൂന്നാം നിലയില്‍ നിന്നും താഴേക്കെറിഞ്ഞു
ബെംഗളൂരു:വേശ്യാവൃത്തിയ്ക്ക് തയ്യാറാവാത്തതിനാല്‍ ബെംഗളൂരുവില്‍ 22 കാരിയായ നൈജീരിയന്‍ യുവതിയെ അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയില്‍ നിന്നും പുറത്തേക്കെറിഞ്ഞു. കോത്തന്നൂര്‍ ഡിന്നേ ലേ ഔട്ടില്‍ ഞായറാഴ്ച്ച വൈകിട്ടാണ് സംഭവം.
വീഴ്ച്ചയില്‍ സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം പ്രതികള്‍ ഒളിവിലാണ്. അപ്പാര്‍ട്ട്മെന്റിലെ മറ്റു താമസക്കാരാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read more: മോഷണക്കുറ്റം ആരോപിച്ച് റംസാന് വ്രതത്തിലായിരുന്ന കൗമാരക്കാരെ നഗ്നരാക്കി മര്‍ദ്ദിച്ചു
യുവതിയുടെ നാലു സുഹൃത്തുക്കളാണ് ഐടി നഗരത്തില്‍ ജോലി വാദ്ഗാനം ചെയ്ത് ബെംഗളൂരുവിലെത്തിച്ചത് .സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു.